ജപ്പാനിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തി; നടൻ ജൂനിയർ എൻ.ടി.ആർ

ജപ്പാനിൽ നിന്ന് താനും കുടുംബവും സുരക്ഷിതമായി നാട്ടിൽ തിരികെയെത്തിയെന്ന് നടൻ ജൂനിയർ എൻ.ടി.ആർ. ഭൂകമ്പം ഞെട്ടിച്ചെന്നും തന്റെ മനസ് ജപ്പാനിലെ ജനങ്ങൾക്കൊപ്പമാണെന്നും നടൻ കൂട്ടിച്ചേർത്തു.എക്സിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
‘ജപ്പാനിൽ നിന്ന് ൽ മടങ്ങി എത്തി, ഭൂകമ്പം ഞെട്ടിച്ചു. കഴിഞ്ഞ ആഴ്‌ച മുഴുവൻ അവിടെയായിരുന്നു. ഇപ്പോൾ എന്റെ ഹൃദയം ജപ്പാനിലെ ജനങ്ങൾക്കൊപ്പമാണ്. അവർ വേഗത്തിൽ സുഖം പ്രാപിച്ച് സാധാരണ ജീവിത്തിലേക്ക് മടങ്ങി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായി തുടരുക, ജപ്പാൻ’- ജൂനിയർ എൻ.ടി. ആർ കുറിച്ചു.
ജനുവരി 1 നാണ് ജപ്പാനിൽ വൻ ഭൂചലനം അനുഭവപ്പെട്ടത്. ക്രിസ്തുമസ് ആഘോഷിക്കാൻ വേണ്ടിയാണ് ഭാര്യക്കും മക്കൾക്കുമൊപ്പം നടൻ കുടുംബസമേതം ജപ്പാനിലെത്തിയത്.
സംവിധായകൻ കൊരട്ടാല ശിവയുടെ ‘ദേവര’യുടെ തിരക്കിലാണ് ജൂനിയർ എൻടിആർ. രണ്ടുഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഏപ്രിൽ 5 ന് തിയറ്ററുകളിൽ എത്തും. ജൂനിയർ എൻടിആറിനൊപ്പം ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജാൻവി കപൂറിന്റെ ആദ്യത്തെ തെന്നിന്ത്യൻ സിനിമയാണ് ദേവര.

Read More:- സുധീരൻ്റെ പ്രതികരണത്തിൽ സതീശന് അതൃപ്തി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനിയും വിട്ടുവീഴ്ച ചെയ്യാനാവില്ല: വി ശിവൻകുട്ടി

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമരം രമ്യതയിൽ അവസാനിപ്പിക്കാനും...

തമിഴ്നാട് ഗവർണർക്ക് തിരിച്ചടി: ഗവർണറുടെ അധികാരപരിധികൾ ഓർമിപ്പിച്ചു സുപ്രീം കോടതിയുടെ സുപ്രധാന വിധി.

സുപ്രീം കോടതിയുടെ സുപ്രധാന വിധിയിൽ തമിഴ്നാട് ഗവർണർ എൻ ആർ രവിക്ക്...

കേന്ദ്രമന്ത്രി കിരൺ റിജിജു കേരളത്തിലേക്ക്. മുനമ്പത്തെ പരിപാടിയിൽ പങ്കെടുക്കും.

കേന്ദ്ര ന്യുനപക്ഷകാര്യ മന്ത്രി കിരൺ റിജിജു കേരളത്തിലേറ്റിഹ്മ്. ഈ മാസം 15ന്...

ദാഹിച്ചു വലഞ്ഞ ചീറ്റപ്പുലികൾക്ക് വെള്ളം നൽകി. വൈറൽ ഹീറോയുടെ ജോലി തെറിച്ചു.

കുനോ നാഷണൽ പാർക്കിലെ ചീറ്റപ്പുലികൾക്ക് ഒരാൾ വെള്ളം നൽകുന്ന വീഡിയോ സാമൂഹ്യ...