കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ്റെ വിമർശനം. കോഴിക്കോട് വെള്ളയിൽ ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി ഇവർ മതിയാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് രാഹുൽ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്. തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ല. ഒന്നിച്ചു നിൽക്കേണ്ട കാലമായതിനാൽ കൂടുതൽ പറയാനില്ല. പിണറായി വിജയനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കരുതി ഇരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. സംസ്ഥാനത്ത് നിലവിൽ ബിജെപി – സിപിഎം ധാരണ ഒരുപാട് സ്ഥലത്തുണ്ടെന്നും പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ സത്യം അറിയാമെന്നും മുരളീധരൻ പറഞ്ഞു.#udf

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; അംഗീകാരിച്ച് കേന്ദ്ര മന്ത്രിസഭ

ഡൽഹി : 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം....

ഡെൽറ്റ എയർലൈൻസിന്‍റെ പുതിയ മെമ്മോ; പിന്നാലെ വ്യാപക പ്രതിഷേധം

ഡെല്‍റ്റ എയർലൈന്‍ തങ്ങളുടെ ഫ്ലൈറ്റ് അറ്റന്‍ഡർമാരോട് ശരിയായി അടിവസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട്...

പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

കൊച്ചി: കോതമം​ഗലത്ത് സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പൂവത്തം...

റിതേഷിന്റെ ”വിസ്‍ഫോഠ്” ഒടിടിയില്‍ ഒന്നാമത്

റിതേഷ് ദേശ്‍മുഖ് നായകനായ വിസ്‍ഫോഠ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത് ജിയോ സിനിമയിലൂടെ ആണ്....