കമാൽ പാഷക്കെതിരെ തുറന്നടിച്ച് രാഹുൽ ഈശ്വർ

ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറുമായി M5 ന്യൂസ് മാധ്യമ പ്രവർത്തക ലക്ഷ്മി രേണുക നടത്തിയ വൺ ടു വൺ

  • കമാൽ പാഷയുടെ പ്രസ്താവന സമൂഹത്തിന് ദോഷകരമായ സന്ദേശമാണ് നൽകിയത്? കമാൽ പാഷ സാറിനെ എനിക്ക് വളരെ ആദരവാണ് ഇഷ്ടമാണ്. ഞാൻ ജനിക്കുന്നതിനു മുൻപേ അഡ്വക്കേറ്റ് ആയ വ്യക്തിയാണ്. അദ്ദേഹത്തോടുള്ള എല്ലാ ആദരവും മനസ്സിൽ സൂക്ഷിച്ചു കൊണ്ട് പറയട്ടെ… കമാൽ പാസാർ പറഞ്ഞത് രാഹുൽ ഈശ്വർ ഷാരോണിനെ ന്യായീകരിച്ച് ആയിരുന്നു പറഞ്ഞിരുന്നതെങ്കിൽ അതായത് ഷാരോൺ ഗ്രീഷ്മയെ കൊല്ലുകയും ഷാരോണിനെ ഞാനിതേ വാക്കുകൾ കൊണ്ട് ന്യായീകരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇന്നീ പോലീസുകാരെന്നെ അറസ്റ്റ് ചെയ്യുമായിരുന്നോ?
    അതായത് ഇതേ കാര്യം… ഞാൻ മുൻപ് നടന്ന ഒരു കേസിൽ.. ഹണി റോസുമായി ബന്ധപ്പെട്ട കേസിൽ അവർക്കെതിരെ പറഞ്ഞു പ്രസ്താവന തെറ്റാണ് തെറ്റാണ് എന്ന് പറഞ്ഞിട്ട് പോലും എനിക്കെതിരെ കേസും പരാതിയും വന്നു.
    കമാൽ പാഷ സർ അദ്ദേഹത്തിന്റെ നിലപാട് തിരുത്തണം. ഇപ്പോഴെങ്കിലും ഗ്രീഷ്മയാണ് വേട്ടക്കാരി എന്നവർ തിരിച്ചറിയണം എന്ന് അഭ്യർത്ഥിക്കുന്നു.
  • സ്ത്രീകൾ പുരുഷ വിരോധം പ്രചരിപ്പിക്കുന്നുണ്ടോ?
    സ്ത്രീകൾ അല്ല ഈ തീവ്ര ഫെമിനിസ്റ്റുകൾ സ്വീകരിക്കുന്ന നിലപാട് പുരുഷ വിരോധമാണ്.
  • നിലവിലുള്ള സ്ത്രീ സംഘടനകൾ പുരുഷന്മാർക്ക് എതിരെ എന്ന ഒരു ആരോപണം നിലനിൽക്കുന്നുണ്ട്. അപ്പോൾ പുതുതായി ഒരു പുരുഷ സംഘടന വരുമ്പോൾ അത് സ്ത്രീകൾക്കെതിരാകാൻ സാധ്യതയുണ്ടോ? സംഘടനയല്ല ഗവൺമെന്റ് സംവിധാനം. വനിത കമ്മീഷൻ പോലെ യുവജന കമ്മീഷൻ പോലെ ഗവൺമെന്റ് സംവിധാനമാണ്. ഇത് ആർക്കും എതിരെയല്ല. സ്ത്രീകൾക്കെതിരെ അല്ല പക്ഷേ പുരുഷന്മാർക്ക് വേണ്ടിയാണ്. വ്യാജ പരാതികളെ തടയാൻ. അല്ലെങ്കിൽ അത്തരം കാര്യങ്ങൾക്ക് ഒരു പ്രതിരോധം തീർക്കാൻ വേണ്ടിയാണ് ഈ കാര്യങ്ങളുമായി മുന്നോട്ടുപോകുന്നത്. ഇതിൽ ഒരു മെമ്പർ സ്ത്രീ തന്നെ വേണം എന്നുള്ളതാണ് ആദ്യം പറഞ്ഞിരിക്കുന്നത്. കാരണം വ്യാജ പരാതികൾ ഉണ്ടെങ്കിൽ വനിതയുടെ നിലപാടവിൽ ക്രൂഷ്വൽ ആകണം… അങ്ങനെ തന്നെയാണ് എംഎൽഎ എൽദോസിനോട് ഞങ്ങൾ റിക്വസ്റ്റ് ചെയ്തിരിക്കുന്നത്. പുരുഷ കമ്മീഷനിൽ ഒരു വനിതാംഗം നിർബന്ധമാണ്. കാരണം പലപ്പോഴും വനിതകളാണ് ആണുങ്ങൾക്ക് കൂടുതൽ ജസ്റ്റിസ് നൽകുന്നത്. കാരണം അവർക്ക് ഇല്ലെങ്കിൽ സ്ത്രീവിരുദ്ധയാണെന്ന് ബ്രാൻഡ് ചെയ്യപ്പെടുമോ എന്ന് പേടിയില്ല. പുരുഷൻ ഒരു സ്ത്രീ കേസ് ഡീൽ ചെയ്യുകയാണെങ്കിൽ, പുരുഷ ജഡ്ജിക്ക് അടക്കം താൻ സ്ത്രീവിരുദ്ധനാണ് പിന്തിരിപ്പൻ ആണ് എന്ന ബ്രാൻഡ് ചെയ്യപ്പെടുമോ എന്ന് പേടിയുണ്ട്. പക്ഷേ സ്ത്രീ ആകുമ്പോൾ ആ പ്രശ്നമുണ്ടാകില്ല. അതുകൊണ്ട് സ്ത്രീ വേണമെന്നുള്ളതാണ് അഭ്യർത്ഥന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേരളത്തിൽ പോക്സോ കേസുകൾ വർ​ദ്ധിക്കുന്നു; ബാലാവകാശ കമ്മീഷൻ M5 ന്യൂസിനോട് വെളിപ്പെടുത്തുന്നു

കുട്ടികൾക്ക് പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള സാഹചര്യങ്ങൾ വീട്ടിലും സ്കൂളിലും ഇല്ലാത്തതാണ്, പാലക്കാട്...

പാലക്കാട് വിദ്യർത്ഥി അധ്യപകനെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണത്തിന് അവർ നേരിട്ടെത്തുന്നു

ചോദ്യം : കുട്ടികളിൽ കണ്ട് വരുന്ന അ​ഗ്രസീവ് സ്വഭാവം, പ്രത്യേകിച്ചും പാലാക്കാട്...

സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ റിക്കോർഡ് വില തന്നെ തുടരുന്നു....

ശിവകാർത്തികേയന്‍റെ പുതിയ ചിത്രത്തിന്റെ പേര് ഇതാ

എസ്‌കെ 25 ഏറെ പ്രതീക്ഷയോടെ കോളിവു‍ഡ് കാത്തിരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നാണ്. കൂടാതെ,...