കെ പി സി സി യിൽ സമൂലമായ മാറ്റം വരുത്തേണ്ടത് അനിവാര്യമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു. പുനഃസംഘടന ഉടനെ തന്നെ ഉണ്ടാവാനും സുധാകരനെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റാനുമാണ് സാധ്യത. കനഗോലുവിന്റെ റിപ്പോർട്ടിന്മേൽ അടുത്ത മാസത്തോടു കൂടി തീരുമാനം ഉണ്ടായേക്കും. അടൂർ പ്രകാശ്, ബെന്നി ബെഹനാന് എന്നീ മുതിർന്ന നേതാക്കൾക്കാണ് മുൻഗണന.

കെ സുധാകരനെ സ്ഥിഗതികൾ ബോധ്യപ്പെടുത്തും അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നതാണ് റിപ്പോർട്ടിൽ കൊടുത്തിരിക്കുന്ന ഒരു നിർദ്ദേശം. കേരളത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള പരസ്പര ധാരണ ഇല്ലായ്മയും ഉള്ളിലെ കലഹങ്ങളുമെല്ലാം പാർട്ടിയെ ദുർബലമാകുന്നു. ഇത് സംഘടനയ്ക്ക് വളരെയധികം ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് വിശദീകരണം തേടാനും പരസ്പര ഐക്യം ഊട്ടിയുറപ്പിക്കാൻ സംസ്ഥാന നേതാക്കൾക് താക്കീത് നൽകാനുമാണ് സാധ്യത.