കണ്ണൂർ: കല്യാശ്ശേരി എം.എൽ.എ എം. വിജിനുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ കണ്ണൂർ ടൗൺ എസ്.ഐ ടി.പി. ഷമീലിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. സിറ്റി പൊലീസ് കമീഷണർക്ക് കണ്ണൂർ എ.സി.പി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
എസ്.ഐ അനാവശ്യ പ്രകോപനം സൃഷ്ടിച്ചു. പ്രോട്ടോകോൾ ലംഘിക്കുന്ന സമീപനമാണ് എം.എൽ.എയോട് സ്വീകരിച്ചത്. കേരള ഗവ. നഴ്സസ് അസോസിയേഷന്റെ മാർച്ചുമായി ബന്ധപ്പെട്ട് യാതൊരു സുരക്ഷാ മുൻകരുതലും സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് കൈമാറിയ റിപ്പോർട്ടിലും എസ്.ഐക്ക് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.#m-vijin