- സുരേഷ് ഗോപിയെ ജയിലിലടക്കാൻ പോലീസിന്റെ നീക്കം.
- കേസിനെ ഭയമില്ലെന്നും ജയിലിലൽ പോകാൻ തയ്യാറാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
- നടപടിയെ രാഷ്ട്രീയമായി നേരിടും.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര നടത്തിയതിന് സുരേഷ് ഗോപിയെ ജയിലിലടക്കാൻ പോലീസിന്റെ നീക്കം. ഒക്ടോബർ രണ്ടിനായിരുന്നു
കരുവന്നൂരിൽ നിന്നും തൃശൂരിലേക്ക് പദയാത്ര നടത്തിയത് . ഗതാഗത തടസം ഉണ്ടാക്കിയെന്നാരോപിച്ചാണ് സുരേഷ് ഗോപി ഉൾപ്പടെ 50 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തത്. എന്നാൽ കേസിനെ ഭയമില്ലെന്നും ജയിലിലൽ പോകാൻ തയ്യാറാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇരകൾക്ക് നീതി തേടി സഹകാരി സംരക്ഷണ പദയാത്ര നടത്തിയതിന്റെ പേരിൽ കേസെടുത്തത് രാഷ്ട്രീയ പകപോക്കൽ ആണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ അനീഷ് കുമാർ പറഞ്ഞു.
ബാങ്ക് കൊള്ളക്കാർക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് സിപിഐഎമ്മിനെ പ്രകോപിപ്പിച്ചതെന്നും തട്ടിപ്പിനിരയായ പാവപ്പെട്ട സഹകാരികൾക്ക് വേണ്ടി ഇനി ആരും രംഗത്ത് വരാതിരിക്കാനുള്ള പേടിപ്പിക്കലുമാണ് സിപിഐഎം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയിട്ടും രാജ്യത്ത് ഒരിടത്തും അറസ്റ്റ് ഉണ്ടായില്ല .. നടപടിയെ രാഷ്ട്രീയമായി നേരിടും. അഥവാ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്താൽ അദ്ദേഹത്തോടൊപ്പം പദയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേരും കരുവന്നൂർ ബാങ്ക് തട്ടിപ്പിന്
ഇരയായവർക്ക് വേണ്ടി ജയിലിൽ പോകാൻ തയ്യാറാണ്.. ഇരകൾക്ക് നീതി കിട്ടുന്നതുവരെ സമരം ചെയ്യുമെന്നും അനീഷ് കുമാർ പ്രതികരിച്ചു.