രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു ആൻഡ് കാശ്മീരിനെതിരെ കേരളത്തിന് സമനില. ഒന്നാം ഇന്നിങ്സിലെ ഒരു റൺ ലീഡ് ഇന്ത്യയ്ക്ക് സെമി സാധ്യത ഉറപ്പിക്കാൻ നിർണായകമായി. 67 റണ്ണുമായി മുഹമ്മദ് അസറുദീനും 48 റൺ നേടി അക്ഷയ് ചന്ദ്രനും ക്യാപ്റ്റൻ സച്ചിൻ ബേബിയും വിജയത്തിന് നിർണായക പങ്കു വഹിച്ചു. 44 റൺസ് എടുത്ത സൽമാൻ നിസാർ 34 റൺസ് എടുത്ത രോഹൻ കുന്നുമ്മേൽ എന്നിവരും തിളങ്ങി. സ്കോർ 295 ന് 6 എന്ന നിലയിൽ ജമ്മു ആൻഡ് കാശ്മീർ സമനില വഴങ്ങുകയായിരുന്നു. ചരിത്രത്തിൽ രണ്ടാം തവണയാണ് കേരളം സെമിയിൽ എത്തുന്നത്.
ജമ്മു ആൻഡ് കാശ്മീർ നേരത്തെ 399 റണ്ണിന് രണ്ടാം ഇന്നിംഗ്സ് ഡിക്ക്ലെയർ ചെയ്തിരുന്നു. രഞ്ജി ട്രോഫിയിലെ നിയമം അനുസരിച്ചു ഒന്നാം ഇന്നിംഗ്സ് ലീഡ് കിട്ടുന്ന ടീം ആണ് സമനിലയിൽ അവസാനിക്കുന്ന മത്സരത്തിൽ ക്വാളിഫൈ ആകുന്നത്. അതിനാൽ ബൗളെർമാരെയെല്ലാം ശ്രദ്ധയോടെ നേരിട്ടു കളി സമനില ആക്കുക എന്നത് തന്നെയായിരുന്നു കേരളത്തിന്റെ തന്ത്രം.