തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയിലെ ജിഐപിഎല്‍ കമ്പനിയുടെ ഓഫീസില്‍ ഇഡി നടത്തുന്ന റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. ഇഡിയുടെ ഏഴ് ഉദ്യോഗസ്ഥരാണ് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത്. കമ്പനി മേധാവി ഉള്‍പ്പെടെ ഓഫീസ് വിടുവാന്‍ അനുവദിച്ചിട്ടില്ല. സാമ്പത്തികക്രമക്കേട് സംബന്ധിച്ച് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്. മണ്ണുത്തി, ഇടപ്പിള്ളി ദേശീയപാത നിർമാണ കമ്പനി കള്ളപ്പണം വെളുപ്പിച്ചോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്. പാലിയേക്കര ടോൾ പ്ലാസയിലെ റോഡ് നിർമാണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോയെന്നറിയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുകയാണ്. കൊൽക്കത്ത ആസ്ഥാനമായ ശ്രേ ഫിനാൻസും ഹൈദരാബാദ് ആസ്ഥാനമായ കെ എം സി കമ്പനിയും ചേർന്ന കൺസോർഷ്യമായ ജി ഐ പി എൽ ആണ് ദേശീയപാത നിർമിച്ചത്.