അനന്തപുരിയെ കലയുടെ മാധുര്യത്തിൽ ആറാടിച്ചു സംസ്ഥാന സ്കൂൾ കലോത്സവം അതിന്റെ നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. സ്വർണക്കപ്പിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ 713 പോയിന്റോടെ കണ്ണൂർ ആണ് ഒന്നാം സ്ഥാനത്തു നില്കുന്നത്. 708 പോയിന്റുകൾ നേടിക്കൊണ്ട് തൃശ്ശൂരും കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങളുൽ തുടരുന്നു. 702 പോയിന്റോടെ പാലക്കാട് ആണ് നാലാം സ്ഥാനത്ത്. ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ പാലക്കാട് ആണ് സ്കൂളുകളിൽ 123 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. കാർമൽ ഹയർസെക്കൻഡറി സ്കൂൾ തിരുവനന്തപുരം ആണ് രണ്ടാം സ്ഥാനത്ത്. 93 പോയിന്റാണ് സ്കൂളിനുള്ളത്.
ഇന്ന് 24 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സംഘനൃത്തവും നാടകവും ഉൾപ്പെടെയുള്ള മത്സരയിനങ്ങളാണ് ഇന്ന് വിവിധ വേദികളിൽ അരങ്ങേറുക. സെൻട്രൽ സ്റ്റേഡിയത്തിലെ എംടി, നിള വേദിയിൽ 9:30ന് പെൺകുട്ടികളുടെ ഭരതനാട്യ മത്സരം ആരംഭിക്കും. ഇതേ വേദിയിൽ പെൺകുട്ടികളുടെ സംഘനൃത്തം ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ രാവിലെ 9:30 മുതൽ നാടക മത്സരമാണ് അരങ്ങേറുക. പാളയം സെൻ്റ് ജോസഫ് എച്ച്എസ്എസ് ഭവാനി നദി വേദിയിൽ രാവിലെ 9:30ന് പെൺകുട്ടികളുടെ മിമിക്രിയും ഉച്ചയ്ക്ക് 3 മണിക്ക് വൃന്ദ വാദ്യവും നടക്കും. ജനുവരി നാല് ശനിയാഴ്ച ആരംഭിച്ച കലോത്സവം, ജനുവരി 08 ബുധനാഴ്ച സമാപിക്കും.
Kerala State School Arts Fest| Thiruvananthapuram