തിരുവനന്തപുരത്തെ കലാപൂരം ഇന്ന് സമാപിക്കും. വാശിയേറിയ മത്സരങ്ങൾ നടക്കുമ്പോൾ സ്വർണക്കപ്പ് ആർക്ക് എന്നത് തികച്ചും പ്രവചനാതീതം. 965 പോയിന്റോടെ തൃശൂർ ആണ് നിലവിൽ ഒന്നാം സ്ഥാനത്തു നില്കുന്നത്. 961 പോയിന്റുകൾ നേടിക്കൊണ്ട് പാലക്കാടും കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ കപ്പിന് വേണ്ടി ശക്തമായ പോരാട്ടം കാഴ്ച വെക്കുന്നു. കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനത്തു നിന്ന കോഴിക്കോട് ഇന്ന് 959 പോയിന്റോടെ നാലാം സ്ഥാനത്താണ്.
പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 9ന് നാടോടി നൃത്ത മത്സരം നടക്കും. 9:30ന് ടാഗോർ തീയേറ്ററിൽ ആൺകുട്ടികളുടെ കേരള നടനം, തൈക്കാട് ഭാരത് ഭവനിൽ രാവിലെ 9ന് ഇരുള നൃത്തം, നിശാഗന്ധി ഓഡിറ്റോറിയത്തിൽ രാവിലെ 9ന് പളിയ നൃത്തം എന്നിവയാണ് പ്രധാന മത്സരങ്ങൾ.
ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിനിമ നടന്മാരായ ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് മുഖ്യാതിഥികൾ. ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലാണ് ചടങ്ങിന്റെ അധ്യക്ഷൻ. സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, പി പ്രസാദ്, എം ബി രാജേഷ്, ആർ ബിന്ദു, ഓ ആർ കേളു, സജി ചെറിയാൻ, വി അബ്ദുറഹിമാൻ എന്നിവരും സമ്മാനദാന ചടങ്ങിൽ പങ്കെടുക്കും.
Kerala State School Arts Fest| Thiruvananthapuram