രണ്ട് വർഷം, 4000 കോടി നികുതി ശേഖരം; ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ശേഖരണം

തിരുവനന്തപുരം: രണ്ടുവർഷം കൊണ്ട് സംസ്ഥാനം ശേഖരിച്ചത് 4000 കോടിയോളം നികുതി. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ശേഖരണമാണ് സംസ്ഥാനം നടത്തിയതെന്ന് നിയമസഭയിൽ കെ എൻ ബാല​ഗോപാൽ പറഞ്ഞു.. ഏകപക്ഷീയമായി കേന്ദ്ര സർക്കാർ നികുതി വിഹിതം കുറയ്ക്കുകയാണ്. ഡൽഹിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാനം നടത്തുന്നത് പ്രക്ഷോഭമാണ് സമ്മേളനമല്ലെന്നും ഡൽഹി സമരത്തിന് യു.ഡി.എഫ് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
“കേന്ദ്രം ഏകപക്ഷീയമായി നികുതി വിഹിതം കുറച്ചത് എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. നികുതി വർധിപ്പിക്കാൻ നമുക്ക് അവകാശമില്ല. ജി.എസ്.ടി കൗൺസിലിനാണ് അതിന് അധികാരം. ആഭ്യന്തര വരുമാനം വർധിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടുവർഷംകൊണ്ട് 4000 കോടിയോളം നികുതി ശേഖരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ശേഖരണമാണ് സംസ്ഥാനം നടത്തിയത്” ധനമന്ത്രി പറഞ്ഞു.
നികുതിവെട്ടിപ്പ് തടയുന്നതിനും കണ്ടെത്തുന്നതിനുള്ള പരിപാടികൾ കാര്യക്ഷമമായി നടന്നുവരുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 445 കോടി രൂപ തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വർഷം 210 കേസുകൾ രജിസ്റ്റർ ചെയ്തു. ഐ.ജി.എസ്.ടിയുടെ കാര്യത്തിൽ കേരളം ഫലപ്രദമായി ഇടപെടുന്നുണ്ട്. കിട്ടാനുള്ളത് കൃത്യമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഐ ജി എസ് ടി യുടെ കാര്യത്തിൽ എത്ര നഷ്ടം വരുന്നു എന്നുള്ള കണക്ക് സംസ്ഥാനങ്ങളുടെ പക്കലില്ലെന്നും മന്ത്രി പറഞ്ഞു.

Read More:- പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...