ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള അന്തിമ പട്ടികയിൽ നാലിൽ മൂന്നും ഇന്ത്യക്കാർ

ഡൽഹി: ഐസിസിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഏകദിന താരത്തിനുള്ള അന്തിമ പട്ടികയിൽ നാലിൽ മൂന്നും ഇന്ത്യക്കാർ. ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി എന്നിവരാണ് ഇടം പിടിച്ചത്. ന്യൂസിലാൻഡിന്റെ ഡാരിൽ മിച്ചലാണ് മറ്റൊരു താരം. ട്വന്റി 20 അന്തിമ പട്ടികയിൽ സൂര്യകുമാർ യാദവ് ഇടംപിടിച്ചു. ന്യൂസിലാൻഡിന്റെ മാർക്ക് ചാപ്പ്മൻ, ഉഗാണ്ടൻ താരം അൽപേഷ് രാംജനി, സിംബാവെയുടെ സിക്കന്തർ റാസെ എന്നിവരാണ് മറ്റുതാരങ്ങൾ.

കഴിഞ്ഞ വർഷം 29 മത്സരങ്ങളിൽ നിന്നായി 63.36 ശരാശരിയിൽ 1584 റൺസാണ് ഗിൽ നേടിയത്. ന്യൂസിലാൻഡിനെതിരെ ഹൈദരാബാദിൽ നേടിയ 208 റൺസാണ് ടോപ് സ്‌കോർ. ഇരട്ടസെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞതാരമെന്ന നേട്ടവും ഇന്ത്യൻ ഓപ്പണർ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ കഴിഞ്ഞ വർഷം 29 മത്സരങ്ങളിൽ നിന്നായി 1584 റൺസാണ് ഗിൽ നേടിയത്.ലോകകപ്പിൽ മികച്ച പ്രകടനമാണ് കോഹ്‌ലിയും മുഹമ്മദ് ഷമിയും നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...