കണ്ണൂർ: കോളകം വാളുമുക്ക് കോളനിയിലെ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇട്ടു. നെഞ്ചകം തകർന്ന് കണ്ണീരൊഴുക്കി കോളനി നിവാസികൾ. അടയ്ക്കാത്തോട് വാളുമുക്ക് കോളനിയിലാണ് സംഭവം. വാളുമുക്കിലെ കോടങ്ങാട് ശോഭനയുടെ വീടിന്റെ അടുക്കള ഭാഗത്ത് മൂന്ന് ബന്ധുക്കളെ അടക്കിയ കുഴിമാടങ്ങളാണ് കുടിവെള്ള പദ്ധതിക്കായി തുരന്ന് പൈപ്പ് ഇട്ടത്.
കോളനിയിലെ കോടങ്ങാട് ശോഭനയുടെ വീടിന്റെ അടുക്കള ഭാഗത്താണ് അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെ അടക്കിയ കുഴിമാടങ്ങൾ. ഈ കുഴിമാടങ്ങൾ തുരന്നാണ് അംഗൻവാടിയിലേക്ക് കോളനി നിവാസികളുടെ എതിർപ്പ് മറികടന്ന് ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിട്ടത്.ശോഭന വീട്ടിൽ ഇല്ലാത്ത സമയത്താണ് പൈപ്പ് ഇട്ടത്.
Read More:- കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന 2.25 കോടി തട്ടി; രണ്ടുപേർ പിടിയിൽ