കോഴിക്കോട്: കോഴിക്കോട് സി.എച്ച് മേൽപ്പാലത്തിലെ ശിലാഫലകത്തിൽ യൂത്ത് കോൺഗ്രസിന്റെ പരാതി …. മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ പേരുള്ള ഫലകങ്ങളെ അവഗണിച്ചെന്നാണ് പരാതി. പൊതു മരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പേരിൽ പുതിയ ഫലകം സ്ഥാപിച്ചപ്പോള്‍ നാശത്തിന്റെ വക്കിലുള്ള പഴയ ഫലകങ്ങൾ മാറ്റി സ്ഥാപിച്ചില്ലെന്നാണ് ആക്ഷേപം.
1983 ലാണ് കോഴിക്കോട് സി.എച്ച് മേൽപാലം ഉദ്ഘാടനം ചെയ്തത്. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ഉദ്ഘാടന ചെയ്ത പാലത്തിൽ അഞ്ച് ശിലാ ഫലകങ്ങൾ സ്ഥാപിച്ചിരുന്നു. കാലപഴക്കത്താൽ ഈ ശിലാഫലകം കാഴ്ചയിൽ നിന്ന് മറഞ്ഞു. മാസങ്ങൾക്ക് മുൻപ് പാലം നവീകരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരുടെ പേര് ഉൾക്കൊള്ളിച്ച് പുതിയ ഫലകം സ്ഥാപിച്ചു. എന്നാല്‍ 40 വർഷങ്ങൾക്ക് മുമ്പ് ഉള്ള പഴയ ഫലകങ്ങൾ മോടി പിടിപ്പിക്കാനോ പുനഃ സ്ഥാപിക്കാനോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നാണ് യൂത്ത് കോൺഗ്രസ് പരാതി.
Read More:- കലോത്സവ കലവറയിൽ പഴയിടം തന്നെ