കെ.പി.സി.സിയുടെ ഡി.ജി.പി ഓഫീസ് മാർച്ചിൽ സംഘർഷം; കെ സുധാകരന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: നവകേരള യാത്രക്ക് നേരെ കരി​ങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി നടത്തിയ ഡി.ജി.പി ഓഫിസ് മാർച്ചിൽ സംഘർഷം. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ​പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.

പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രസംഗിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സതീശൻ പ്രസംഗിക്കുന്നതിനിടെ വേദിക്കരികിൽ കണ്ണീർവാതക പ്രയോഗമുണ്ടായി. തുടർന്ന് പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് പ്രതിപക്ഷ നേതാവ് മടങ്ങുകയായിരുന്നു. കണ്ണീർവാതകം പ്രയോഗിച്ചതിനെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ദേഹാസ്വാസ്ഥ്യമുണ്ടായി. പൊലീസിന് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷസാഹചര്യം ഉടലെടുത്തത്.

മാർച്ചിനിടെ നവകേരള സദസ്സിന്റെ ബാനറുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. തുടർന്ന് മാർച്ച് ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയതോടെ വലിയ സംഘർഷത്തിലെത്തുകയായിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

Read more- ഡിജിപിയുടെ വീട്ടിലേക്ക് പ്രതിഷേധം; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...