നാഗ്പൂര്‍: കോണ്‍ഗ്രസിന്റെ മഹാറാലി ഇന്ന് നാഗ്പൂരില്‍.ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിയാണ് റാലി . പാര്‍ട്ടിയുടെ 139-ാം സ്ഥാപക ദിനം പ്രമാണിച്ച് സംഘടിപ്പിക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ അഭിസംബോധന ചെയ്യും. ഞങ്ങള്‍ തയ്യാറാണ് എന്നതാണ് കോണ്‍ഗ്രസ് മഹാറാലിയുടെ മുദ്രാവാക്യം.കേന്ദ്രത്തില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ മാറ്റത്തിന്റെ സന്ദേശം നല്‍കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് ഇതൊരു ചരിത്ര നിമിഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ നടക്കുന്നതിനാല്‍ ഈ മഹാറാലിക്ക് വലിയ പ്രാധാന്യമുണ്ട്.ബി ജെ പിക്കും ആര്‍ എസ് എസിനും എതിരായ പോരാട്ടമാണ് കോണ്‍ഗ്രസ് വീണ്ടും ഇതുവഴി ഉയര്‍ത്തിക്കാട്ടുന്നത്. റാലി രാജ്യത്തുടനീളം നല്ല സന്ദേശം നല്‍കും എന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ബ്യൂഗിള്‍ മുഴക്കും എന്നും നാഗ്പൂരില്‍ നിന്നുള്ള പാര്‍ട്ടി എം എല്‍ എ നിതിന്‍ റൗട്ട് പറഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
കോണ്‍ഗ്രസ് – എന്‍ സി പി- ശിവസേന ഉദ്ദവ് പക്ഷം എന്നിവരുടെ മഹാ വികാസ് അഘാഡി ഒരുമിച്ച് മത്സരിക്കുന്ന മഹാരാഷ്ട്രയില്‍ പാര്‍ട്ടി ശക്തി പ്രകടനം കൂടിയാണ് റാലി കൊണ്ട് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. അതേസമയം രാവിലെ ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷമാണ് നേതാക്കള്‍ നാഗ്പൂരിലേക്ക് പോവുക .#rally in nagpur