തൃശൂരിന്റെ കാര്യത്തിൽ കോൺഗ്രസ് ചിലതെല്ലാം കണക്കുകൂട്ടിയിട്ടുണ്ട്; മോദിയെ തന്നെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന വെല്ലുവിളിക്ക് പിന്നിലെന്ത്?

തൃശൂർ: പ്രധാനമന്ത്രി രണ്ടാഴ്ചയ്ക്കിടെ രണ്ടുവട്ടം ജില്ലയിലെത്തിയതിനു പിന്നാലെ ടി.എൻ. പ്രതാപൻ എം.പിയെ ജയിപ്പിക്കണമെന്ന് വീണ്ടും ചുവരെഴുത്ത്. മനുഷ്യച്ചങ്ങല അടക്കമുള്ള സമരങ്ങളും പ്രതിഷേധങ്ങളും അടിത്തട്ടിലെ പ്രവർത്തനങ്ങളും ശക്തമാക്കുന്ന ഇടതുപക്ഷം. തൃശൂർ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമാകുമ്പോൾ അണികളിൽ ആവേശം അണപൊട്ടുന്നു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പ്രതാപനും തൃശൂരിന്റെ ആവേശത്തെ എടുത്തുപറഞ്ഞു. മോദി വീണ്ടും വരണമെന്നും തൃശൂർ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുകയാണെന്നും പ്രതാപൻ പറഞ്ഞതുകൂടി ചേർത്തുവായിക്കുമ്പോൾ, കോൺഗ്രസ് ചിലതെല്ലാം കണക്കുകൂട്ടിയിട്ടുണ്ടെന്ന് വ്യക്തം. മോദി തൃശൂരിൽ മത്സരിക്കണമെന്നും ടി.എൻ. പ്രതാപൻ എം.പി വെല്ലുവിളിച്ചിരുന്നു.

ഫെബ്രുവരി നാലിന് തൃശൂരിലെ മഹാസമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കു പിന്നാലെ കോൺഗ്രസിന്റെ ഭൂരിഭാഗം ദേശീയ നേതാക്കളും പ്രചാരണത്തിന് മണ്ഡലത്തിലെത്തിയേക്കും. അതേസമയം കേന്ദ്രമന്ത്രി അമിത്ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ അടക്കമുളള നേതാക്കൾ എൻ.ഡി.എയ്ക്കു വേണ്ടി പ്രചാരണത്തിനെത്തുമെന്നും ഏതാണ്ട് ഉറപ്പായി. സി.പി.എം, സി.പി.ഐ ദേശീയ നേതാക്കളുടെ വൻ നിര കൂടി എൽ.ഡി.എഫിന്റെ പ്രചാരണത്തിന് എത്തുമ്പോൾ കേരളത്തിൽ ഏറ്റവും വലിയ പ്രചാരണം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് തൃശൂരാകുമെന്നാണ് രാഷ്ട്രീയനിരീക്ഷർ പറയുന്നത്. പോയ തിരഞ്ഞെടുപ്പുകളിൽ കാണാത്ത പ്രചാരണമാമാങ്കത്തിനാകും തൃശൂർ വേദിയാവുക.

തൃശൂരും ആലത്തൂരും ചാലക്കുടിയിലുമെല്ലാം സിറ്റിംഗ് എം.പിമാർ വീണ്ടും മത്സരിക്കുന്നതിൽ എതിർപ്പ് ഉയരില്ലെന്നും സ്ഥാനാർത്ഥി നിർണയം തലവേദനയാകില്ലെന്നുമാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. തൃശൂരിൽ സുരേഷ്‌ഗോപി ഉറപ്പിച്ചെങ്കിലും ചാലക്കുടിയിലും ആലത്തൂരും സ്ഥാനാർത്ഥി നിർണയത്തിന് എൻ.ഡി.എയിൽ കൂടുതൽ ചർച്ചകൾ വേണ്ടിവന്നേക്കും. ഘടകകക്ഷികൾ അവകാശവാദം ഉന്നയിച്ചതോടെ, പാർലമെന്റ് തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾ അടുത്തയാഴ്ച ആരംഭിക്കാൻ എൻ.ഡി.എ സംസ്ഥാന നേതൃയോഗം തീരുമാനിച്ചിരുന്നു. എൽ.ഡി.എഫിൽ സി.പി.ഐയിലെ വി.എസ്. സുനിൽകുമാറിന്റെ പേർ തൃശൂരിൽ പ്രചരിക്കുന്നതിനിടെ, എൻ.സി.പി തൃശൂരോ ചാലക്കുടിയോ വേണമെന്ന ആവശ്യം ഉയർത്തുന്നതായും സൂചനയുണ്ട്.

എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ മുൻപ് തൃശൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ലോക്‌സഭയിലെത്തിയത്. തൃശൂരിനേക്കാൾ ചാലക്കുടിയിൽ ജയസാദ്ധ്യതയുണ്ടെന്നാണ് എൻ.സി.പി നേതാക്കൾ കരുതുന്നത്. ആലത്തൂരിൽ എ.കെ. ബാലനാണ് സാദ്ധ്യതാപട്ടികയിൽ മുന്നിൽ.

മഹാസമ്മേളനത്തിന് പിന്നാലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കും. ബൂത്ത് ഭാരവാഹികളെ കോർത്തിണക്കി മുന്നിലെത്താനാണ് സമ്മേളനത്തിലൂടെ ശ്രമിക്കുന്നത്. മണ്ഡലം കമ്മിറ്റി മുതൽ എ.ഐ.സി.സി തലം വരെയുള്ള നേതാക്കളെയും ഒന്നിപ്പിക്കും. അതേസമയം, ഫെബ്രുവരി 24ന് ബൂത്ത് സമ്മേളനത്തോടെ അടിത്തട്ട് കരുത്തുറ്റതാക്കാൻ കഴിയുമെന്ന് എൻ.ഡി.എ നേതൃത്വം കരുതുന്നു. തർക്കങ്ങളില്ലാതെ സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ് കൃത്യമായ ആസൂത്രണത്തോടെയും പ്രചാരണരീതികളിലൂടെയും പെട്ടെന്ന് കളംപിടിക്കാനാണ് ഇടതുനേതൃത്വത്തിന്റെ മുന്നൊരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...