ലാഹൌളിലെ ചന്ദ്രാ നദിയിലൂടെ നീങ്ങുന്ന താറിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് ഹിമാചൽ പ്രദേശ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
1988 ലെ മോട്ടോർ വാഹന നിയമ ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. കേസ് എടുക്കുന്നത് തുടർന്ന് ആരും ഇത്തരം സാഹസങ്ങൾ ചെയ്യാൻ മുതിരാതിരിക്കാന്‍ വേണ്ടിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
പരിസ്ഥിതി ദുർബല മേഖലയിലെ ഇത്തരം നടപടികൾ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വെള്ളം കുറവുള്ള നദിയിലെ വെള്ളത്തിലൂടെ അതിസാഹസികമായായിരുന്നു താറിന്റെ യാത്ര. അപ്രതീക്ഷിത ജലപ്രവാഹങ്ങൾക്ക് ഏറെ പേരുകേട്ടിട്ടുള്ളവയാണ് ഹിമാചലിലെ നദികൾ എന്നിരിക്കെയാണ് ഈ സാഹസം.
Read more- നെക്‌സോൺ ഇവിയുമായി മത്സരിക്കാൻ വരുന്നു കിയയുടെ ഇലക്ട്രിക് കാർ