മലപ്പുറം: പാലക്കാട്- കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയ്ക്ക് വേണ്ടി ജില്ലയില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമികളുടെയും കുഴിക്കൂര്‍ ചമയങ്ങളുടെയും നഷ്ടപരിഹാരമായി ഇതിനകം 1005,02,16,505 രൂപ വിതരണം ചെയ്തതായി കലക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു. ദേശീയപാത (എന്‍.എച്ച് 966) സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിൽ സെപ്റ്റംബര്‍ അഞ്ച് മുതൽ ജില്ലയില്‍ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കി നഷ്ടപരിഹാരം വിതരണം ചെയുന്നു. ദേശീയപാത വികസനത്തിനുള്ള പ്രാഥമിക വിജ്ഞാപനം 2022 ജൂണ്‍ ഒന്നിനാണ് പുറപ്പെടുവിച്ചത്. ആദ്യഘട്ട അന്തിമ വിജ്ഞാപനം 2023 ഫെബ്രുവരി 13ന് പുറപ്പെടുവിച്ചു.
238 ഹെക്ടര്‍ ഭൂമിയാണ് ജില്ലയിലാകെ ഏറ്റെടുക്കേണ്ടത്. ആതില്‍ 10.21 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയും 227.79 ഹെക്ടര്‍ ഭൂമി സ്വകാര്യ ഭൂമിയുമാണ്. 3631 സ്വകാര്യ കൈവശങ്ങളില്നിന്നുമാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്. 1861 കൈവശക്കാരിൽനിന്ന് നിര്‍മിതികളും 2972 കൈവശക്കാരില്‍നിന്ന് കാര്‍ഷിക വിളകളും 2260 കൈവശക്കാരില്‍നിന്ന് മറ്റു മരങ്ങളും ഏറ്റെടുക്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Read more- ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവത്തിൽ ഇ.പി ജയരാജന് മാപ്പ് പറയണമെന്ന് ആവശ്യം