വിജയ്‌ക്കെതിരെ മലയാളിയുടെ പ്രതിഷേധം: വീട്ടിലേക്ക് ചെരിപ്പേറ്

നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്‌യുടെ വസതിയിലേക്ക് ചെരിപ്പെറിഞ്ഞു മലയാളി യുവാവ്. ചെന്നൈയിലെ നീലങ്കരയിലുള്ള വീടിന്റെ ഗേറ്റിനു മുകളിലൂടെ ഇയാൾ ഉള്ളിലേക്ക് ചെരുപ്പ് എറിയുകയായിരുന്നു. ടി വി കെ യുടെ വാർഷിക ആഘോഷങ്ങൾ നടക്കാനിരിക്കെയാണ്‌ സംഭവം. സംഭവസമയം വിജയ് വസതിയിലുണ്ടായിരുന്നു. മാനസിക വിഭ്രാന്തിയുണ്ടെന്നു തോന്നിക്കും വിധമായിരുന്നു യുവാവിന്റെ പെരുമാറ്റം. സുരക്ഷ ജീവനക്കാർ ആളെ അവിടെ നിന്നും മാറ്റിയിരുന്നു.

പരസ്പര ബന്ധമില്ലാത്ത മറുപടികളാണ് ഇയാൾ മാധ്യമങ്ങൾക്കു നൽകിയത്. സ്വദേശം മലപ്പുറം ആണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് മുന്നറിയിപ്പ് നൽകാനാണ് താൻ ഇതൊക്കെ ചെയ്തതെന്നുമായിരുന്നു മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കൊല്ലം കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്. സി പി ഐക്ക് ജയം, വിട്ടു നിന്ന് ബിജെപി

കൊല്ലം കോർപറേഷൻ ഉപതെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിക്കു ജയം. സിപിഐയുടെ ഹണി ബെഞ്ചമിനാണ്...

അടി, തിരിച്ചടി: രഞ്ജി ട്രോഫി ഫൈനലിൽ കേരളം മികച്ച നിലയിൽ.

കേരളവും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനൽ മത്സരം കൂടുതൽ ആവേശത്തിലേക്ക്....

തദ്ദേശ തിരഞ്ഞെടുപ്പ്: LDF നെ പൂട്ടാൻ തന്ത്രങ്ങളുമായി UDF! കോൺഗ്രസിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ..

തുടർച്ചയായി രണ്ടാമതും ഭരണത്തിലേറിയ എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ തന്ത്രങ്ങളുമായി യു.ഡി.എഫും ബി.ജെ.പിയും. അതേസമയം...

ഉയർന്ന രക്ത സമ്മർദ്ദം: യേശുദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉയർന്ന രക്ത സമ്മർദത്തെ തുടർന്ന് പ്രശസ്ത ഗായകൻ കെ ജെ യേശുദാസിനെ...