തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം സംസ്ഥാനം നൽകുമെന്ന് മമത ബാനർജി

ഡൽഹി: കേന്ദ്രസർക്കാർ നൽകാനുള്ള 21 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പശ്ചിമബംഗാൾ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഫെബ്രുവരി 21 വരെയുള്ള ജീവനക്കാരുടെ വേതനമാണ് സംസ്ഥാന സർക്കാർ നൽകുകയെന്നും മമത ബാനർജി അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തിൽ കേന്ദ്രസർക്കാർ കുടിശ്ശിക വരുത്തിയിരുന്നു.

പശ്ചിമബംഗാളിന് കേന്ദ്രസർക്കാറിൽ നിന്നും ലഭിക്കാനുള്ള ഫണ്ടുകൾ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തെ ധർണക്ക് മമത ബാനർജി തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് നൽകാനുള്ള ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും മമത ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മമത ബാനർജി കത്തെഴുതിയിട്ടുണ്ട്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കണക്കുകൾ കൃത്യമായ സമയത്ത് സമർപ്പിക്കുന്നില്ലെന്ന കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ റിപ്പോർട്ട് താൻ നിരാകരിക്കുകയാണെന്നും കത്തിൽ മമത ബാനർജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൃത്യമായ സമയത്ത് റിപ്പോർട്ടുകൾ മന്ത്രാലയങ്ങൾക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും മമത വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...