കുസാറ്റിൽ നടന്നത് ‘ഹൃദയഭേദകം’, പരിക്കേറ്റ വിദ്യാർത്ഥികൾക്ക് വേഗം സുഖം പ്രാപിക്കട്ടെ; ദുരന്തത്തിൽ പ്രതികരണവുമായി മമ്മൂട്ടിയും മോഹൻലാലും

കൊച്ചി: കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമെന്ന് നടൻ മമ്മൂട്ടി. കുസാറ്റിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ എല്ലാ വർഷവും നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്ക് തൊട്ടുമുൻപായിരുന്നു അപകടം നടന്നത്. ഈ നിമിഷത്തിൽ തന്റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണെന്ന് മമ്മൂട്ടി പ്രതികരിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം. ‘കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമാണ്. ഈ നിമിഷത്തിൽ എന്റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്. അതേസമയം, കുസാറ്റിലെ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് നടൻ മോഹൻലാലും രംഗത്തെത്തി.സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം.’കുസാറ്റിലെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.’ മോഹൻലാൽ പോസ്റ്റിൽ കുറിച്ചു. ബോളിവുഡ് ഗായികയായ നിഖിത ഗാന്ധിയും സംഭവത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ‘കൊച്ചിയിൽ നടന്ന സംഭവത്തിൽ ഹൃദയം തകർന്നിരിക്കുന്നു. ഞാൻ പ്രകടനത്തിനായി വേദിയിലേക്ക് പോകുന്നതിന് മുമ്പാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം നടന്നത്’- നിഖിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സംഭവ ദിവസം നികിതയുടെ ഗാനമേളയായിരുന്നു കുസാറ്റിൽ നടക്കേണ്ടിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോൺഗ്രസിനെതിരെ നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്

ആന്റോ ജോസഫിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് നിര്‍മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്. ആന്റോ...

‘വഖഫ് ഭേദഗതി ബില്ലിനെതിരെ പാസ്സാക്കിയ പ്രമേയം അംഗീകരിക്കില്ല

കൊച്ചി: നിയമസഭയില്‍ എല്‍ഡിഎഫും യുഡിഎഫും വഖഫ് ഭേദഗതി നിയമത്തിനെതിരെ ഏകകണ്ഠമായി പാസ്സാക്കിയ...

മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന് പ്രതിപക്ഷ നേതാവ്...

നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഏറെ...