ടാബ് നന്നാക്കാൻ ശ്രമിച്ചപ്പോൾ കണ്ടത് അശ്ലീല ചിത്രങ്ങൾ, ഒഴിഞ്ഞുമാറാൻ ശ്രമിച്ച 13കാരനെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ

തിരുവനന്തപുരം: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥാണ് (59) അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ വച്ച് ആൺകുട്ടിയെ പരിചയപ്പെടുകയായിരുന്നു.

യാത്രയ്ക്കിടെ രവീന്ദ്രനാഥ് ടാബ് ശരിയാക്കി തരാമോ എന്ന് കുട്ടിയോട് ചോദിച്ചു. ശ്രമിക്കാമെന്ന് പറഞ്ഞ് കുട്ടി ടാബ് നോക്കുന്നതിനിടെ ഒരു ഫോൾഡർ തുറക്കാൻ പാസ്റ്റർ ആവശ്യപ്പെട്ടു. ആ ഫോൾഡറിൽ മുഴുവൻ അശ്ളീല ചിത്രങ്ങളായിരുന്നു. അശ്ലീല ചിത്രങ്ങൾ കണ്ടതോടെ ആൺകുട്ടി പാസ്റ്റർക്ക് ടാബ് തിരികെ നൽകി മാറാൻ ശ്രമിച്ചു.ഇതിനിടെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു.തുടർന്ന് രവീന്ദ്രനാഥ് ഭക്ഷണവും പണവും വാഗ്ദ്ധാനം ചെയ്തെങ്കിലും ആൺകുട്ടി ഓടിപ്പോയി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണമാരംഭിച്ച കാട്ടാക്കട പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രവീന്ദ്രനാഥിനെ റിമാൻഡ് ചെയ്തു.

അതേസമയം, തൃശൂരിൽ പന്ത്രണ്ട് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്ധ്യവയസ്‌കനെ കോടതി 97 വർഷം കഠിന തടവിന് ശിക്ഷിച്ചു. അഞ്ചേരി വളർക്കാവ് നെടിയമ്പത്ത് ബാബു( 59) വിനെയാണ് തൃശൂർ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമേ അഞ്ചര ലക്ഷം രൂപ പിഴയും അടയ്ക്കണം. 2021 ഓഗസ്റ്റ് മുതൽ 2022 ഫെബ്രുവരി വരെ കുട്ടി പ്രതിയുടെ വീട്ടിൽ ട്യൂഷന് വേണ്ടി പോയിരുന്നു. ഇതിനിടയിലാണ് പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...