കൊല്ലം ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ 3 പേർക്ക് വെട്ടേറ്റു. ഭാര്യയെയും ബന്ധുക്കളെയും വെട്ടിയ അപ്പുകുട്ടൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പുക്കുട്ടന്റെ ഭാര്യ രമണി, രമണിയുടെ സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ തമ്മിൽ ദീർഘനാൾ നീണ്ടു നിന്ന വൈരാഗ്യം ഉണ്ടായിരുന്നു എന്നും അതാണ് ആക്രമണത്തിനുള്ള കാരണമെന്നും പോലീസ് പറഞ്ഞു. രമണിയും അപ്പുക്കുട്ടനും തമ്മിലുള്ള വഴക്കിനിടെ രമണിക്കു വേട്ടേറ്റെന്നും അപ്പോൾ തടയാൻ ചെന്ന സുഹാസിനിയെയും സൂരജിനെയും പ്രതി വെട്ടി എന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.