വഞ്ചന കേസിൽ പാലാ എം എൽ എ മാണി സി കാപ്പൻ കുറ്റവിമുക്തൻ. 2010ൽ മുംബൈ വ്യവസായിയായ ദിനേശ് മേനോനിൽ നിന്നും പണം കൈപ്പറ്റിയ ശേഷം മടക്കി നൽകിയില്ല എന്ന കേസിലാണ് ഇപ്പോൾ കുറ്റവിമുക്തനാക്കപ്പെട്ടത്. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കോടതിയുടേതാണ് വിധി. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്തു 2 കോടി രൂപ വാങ്ങിയ ശേഷം വഞ്ചിച്ചു എന്നതായിരുന്നു കേസ്.
നഷ്ടപരിഹാരം ഉൾപ്പടെ 3.25 കോടി രൂപ മടക്കി നൽകണം എന്നും കരാറുണ്ടായിരുന്നു. എന്നാൽ അതിനായി നൽകിയ ചെക്കുകൾ മടങ്ങുകയും വസ്തുക്കൾ നേരത്തെ തന്നെ ബാങ്കിൽ പണയത്തിലായിരുന്നു എന്നും ദിനേശ് മേനോൻ കോടതിയിൽ പറഞ്ഞു. പണം വാങ്ങിയ്സ് സമയത് ഈടായി ഒന്നും നൽകിയില്ല എന്നതായിരുന്നു മാണി സി കാപ്പന്റെ എതിർവാദം. ഈ വാദത്തെ വിശ്വാസത്തിലെടുത്താണ് മാണി സി കാപ്പനെ കോടതി കുറ്റവിമുക്തക്കിയത്.