മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ, മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കുക്കികൾ

ഇംഫാൽ: മണിപ്പൂരിൽ കലാപത്തിൽ നടന്ന ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്…. ചുരാചന്ദ്‌പൂരിലാണ് ഇന്നലെ സംഘര്‍ഷം നടന്നത്. ഇവിടെയാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേൻ സിങിനെതിരെ കുക്കികൾ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രസ്താവനയാണ് കടുത്ത എതിര്‍പ്പിന് കാരണമായത്. മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കമാണെന്ന് കുക്കി വിഭാഗം നേതാക്കൾ പറയുന്നു. കുക്കികളെ ലക്ഷ്യമിടാനാണ് സർക്കാർ നീക്കമെങ്കിൽ സാഹചര്യം മോശമാകുമെന്ന് ഇവ‍ർ മുന്നറിയിപ്പ് നൽകി. കുക്കികളുടെ എസ് ടി പദവി പുനപരിശോധിക്കാൻ സമിതി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെയ്‌തെ വിഭാഗത്തിന് എസ്‌ടി പദവി നൽകണമെന്ന കോടതി ഉത്തരവാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.

Read More:- യൂത്ത് കോൺഗ്രസ് മാർച്ച്: ഷാഫി പറമ്പിൽ ഒന്നാം പ്രതി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...