മരട്: നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു.നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിലാണ് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.. കുണ്ടന്നൂര്‍, കണ്ണാടിക്കാട്, നെട്ടൂര്‍ പ്രദേശത്ത് പാന്‍മസാലകള്‍ വില്പന നടത്തുന്നതിന്റെ മറവില്‍ വ്യാപാരം ചെയ്തിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡില്‍ പിടിച്ചെടുത്തത്. മൊത്തക്കച്ചവടക്കാര്‍ ഇവിടെ എത്തിച്ച ശേഷം വിവിധ സ്ഥലങ്ങളില്‍ അന്തർസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വില്പന. കൂടാതെ 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടിച്ചെടുത്തു.