ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ അജയ്യമായ തേരോട്ടം കിരീടനേട്ടത്തിലാണ് അവസാനിച്ചത്. ചാമ്പ്യന്മാരുടെ ചാമ്പ്യന്മാരായ ടീമിന്റെ ക്യാപ്റ്റൻ രോഹിത് പക്ഷെ ഐ സി സി യുടെ കണ്ണിൽ അത്ര പോരാ എന്നാണ് ചാമ്പ്യൻസ് ട്രോഫി ടീമിലൂടെ വെളിവാകുന്നത്. പക്ഷെ മുൻ ലോകകപ്പ് ജേതാവും ഓസിസ് ക്യാപ്റ്റനുമായ മൈക്കൽ ക്ലാർക്ക് രോഹിത്തിനെ തന്റെ ടീമിലുൾപ്പെടുത്തുകയും നായകനാക്കുകയും ചെയ്തു.

നായകനായി എടുത്ത തീരുമാനങ്ങളിൽ ഏറ്റവും മികച്ചത് ദുബായ് പിച്ചിന്റെ സ്വഭാവം മനസിലാക്കി 4 സ്പിന്നർമാരെ ടീമിലുൾപ്പെടിയതാണ്. ഓപ്പണർ എന്ന നിലയിൽ ആരംഭത്തില് ആക്രമിച്ചു കളിക്കുക എന്നത് ടീമിന്റെ കാളി രീതിയെ തന്നെ മാറ്റി മറിച്ചു. ഇതെല്ലാമാണ് രോഹിത്തിനെ ക്യാപ്റ്റൻ ആക്കാനുള്ള കാരണങ്ങളായി ക്ലാർക് പറയുന്നത്.

ഐ സി സിയുടെ ടീമിൽ 6 ഇന്ത്യൻ താരങ്ങൾ ഇടം പിടിച്ചു. വിരാട് കോഹ്ലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, 12ആമനായി അക്ഷർ പട്ടേൽ എന്നിവരാണ് ടീമിലുള്ളത്. ന്യൂ സീലൻഡിൽ നിന്നും രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്നർ, മാറ്റ് ഹെൻറി, ഗ്ലെൻ ഫിലിപ്സ് എന്നിവർ ഉൾപ്പെട്ടു. മുൻ കിവി നായകനായ കെയ്ൻ വില്യംസൺ ടീമിൽ ഇടം നേടിയില്ല. അഫ്ഘാൻ താരങ്ങളായ അസ്മതുള്ളാ ഒമാർസായി, ഇബ്രാഹിം സാദരം എന്നിവരും ടീമിൽ ഇടം നേടി. അതേസമയം പാക്കിസ്ഥാൻ, ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളിൽ നിന്നും ആരും പരിഗണിക്കപെട്ടില്ല.