തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി ബസുകൾ നിർത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സർവീസ് നിലനിർത്തും. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുതെന്നും ഗണേഷ് കുമാർ പറഞ്ഞു. സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ബസ് നിർത്തുന്ന സ്ഥലങ്ങളിലെ റസ്റ്ററന്‍റുകൾക്ക് ക്ലാസിഫിക്കേഷൻ നടപ്പാക്കും. ശുചിമുറിയുണ്ടോ എന്ന് ഉദ്യോഗസ്ഥന്മാർ പരിശോധിച്ച ശേഷമാണ് ക്ലാസിഫിക്കേഷൻ നൽകുക. ബസ് നിർത്തുന്ന പല സ്ഥലങ്ങളിലെയും റസ്റ്ററന്‍റുകളിൽ നിലവിൽ ശുചിത്വമില്ലാത്ത അവസ്ഥയാണുള്ളത്. ഇത് സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ശുചിമുറികളുള്ള റസ്റ്ററന്‍റുകളിൽ മാത്രമേ ബസുകൾ നിർത്തൂവെന്നും മന്ത്രി വ്യക്തമാക്കി.
ജുഡീഷ്യറിയുടെ അധികാരങ്ങൾ കവർന്നെടുത്ത് പാർലമെന്റ് പാസാക്കിയ ജുഡീഷ്യൽ പരിഷ്‍കരണ നിയമം ഇസ്രായേൽ സുപ്രീംകോടതി തള്ളിയത് നെതന്യാഹുവിന് കനത്ത തിരിച്ചടിയായിരുന്നു. രാജ്യത്തെ കടുത്ത രാഷ്ട്രീയ, ഭരണഘടന പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുമാണ് 15 അംഗ സുപ്രീകോടതി ബെഞ്ചിലെ എട്ടുപേരും നിയമത്തിനെതിരെ വിധിയെഴുതിയത്.