തിരുവനന്തപുരം: സ്മാർട്ട് സിറ്റി റോഡ് നിർമ്മാണ വിവാദത്തിൽ സി.പി.എമ്മിനകത്ത് അതൃപ്തി. തിരുവനന്തപുരം ജില്ലാ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട് അപക്വമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
ദിവസങ്ങൾക്കുമുൻപ് തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പരാമർശമായിരുന്നു വിവാദത്തിനു തുടക്കം. ജില്ലയിൽ നടക്കുന്ന ചില വികസനപ്രവർത്തനങ്ങൾ ജനങ്ങളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുവെന്നായിരുന്നു വിമർശനം. നഗരത്തിലെ ചില റോഡുകളെല്ലാം കുത്തിപ്പൊളിച്ചതിനെതിരെയായിരുന്നു പരോക്ഷ വിമർശനം. ഇതിനു പിന്നാലെ ഒരാഴ്ച മുൻപ് ഒരു പാലം ഉദ്ഘാടനം ചടങ്ങിലായിരുന്നു മന്ത്രി റിയാസിന്റെ പ്രതികരണം. ചില കരാറുകാരെ തൊട്ടപ്പോൾ ചിലർക്കു പൊള്ളിയെന്നായിരുന്നു വിവാദ പരാമർശം.#cpim