വിവാഹം കഴിഞ്ഞ് പെട്ടെന്ന് ഗർഭിണിയായത് അമ്മായിയമ്മയ്‌ക്ക് ഇഷ്ടമായില്ല, കുഞ്ഞിനെ അടയ്ക്ക നൽകി കൊന്നു; പരാതിയുമായി യുവതി

ബംഗളൂരു: തന്റെ കുഞ്ഞിനെ ഭർതൃമാതാവ് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. കർണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. നാഗരത്ന – ഗജേന്ദ്ര ദമ്പതികളുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

വിവാഹം കഴിഞ്ഞ് അധികം വൈകാതെ താൻ ഗർഭിണിയായതാണ് ഭർതൃമാതാവിന് അനിഷ്ടമുണ്ടാകാൻ കാരണമെന്ന് നാഗരത്ന ആരോപിക്കുന്നു. പ്രസവം കഴിഞ്ഞ് അഞ്ചാം മാസത്തിലാണ് യുവതി തിരിച്ച് വീട്ടിലെത്തിയത്. ചെറിയ പ്രായത്തിൽ അമ്മയായതിന് ഇടയ്ക്കിടെ ഭർതൃമാതാവ് കുത്തിനോവിച്ചിരുന്നു.

ഒൻപത് മാസമുള്ള തന്റെ കുഞ്ഞിന് ഭർതൃമാതാവ് അടയ്ക്ക നൽകിയെന്നും, ഇതാണ് മരണകാരണമെന്നുമാണ് പരാതി. ഭർത്താവിനൊപ്പമെത്തിയാണ് യുവതി പരാതി നൽകിയത്. നവംബർ ഇരുപത്തിരണ്ടിനാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. പരാതി ഉയർന്നതിന് പിന്നാലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഭർതൃമാതാവ് കുറ്റം നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...