അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി. സംഭവത്തിൽ ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവം. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 150 ലേറെ മുറിവുകളാണ് ആ കുഞ്ഞു ശരീരത്തിൽ ഡോക്ടർമാർ കണ്ടെത്തിയിരുന്നത്.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന.

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന. കരിമ്പുഴ വന്യജീവി...

നടിയെ ആക്രമിച്ച കേസ്: ദിലീപിന് വീണ്ടും നിരാശ.

നടിയെ ആക്രമിച്ച കേസ് പുരോഗമിക്കവേ എട്ടാം പ്രതിയായ ദിലീപിന് വീണ്ടും തിരിച്ചടി....

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻ‌കൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതിനു പിന്നാലെ പ്രതി വെളിപ്പെടുത്തൽ നടത്തിയതോടെ...

വഖഫ് നിയമത്തിനെതിരെ പ്രതിഷേധം; നോട്ടീസയച്ചു പോലീസ്.

വഖഫ് നിയമത്തിനെതിരെ കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി പോലീസ്....