യുവതിയെ കുടുംബവഴക്കിനിടെ പെ​ട്രോളൊഴിച്ച് തീക്കൊളുത്തി

ഭോപാൽ: കുടുംബവഴക്കിനിടെ യുവതിയെ ഭർത്ത് സഹോദരൻ പെ​ട്രോളൊഴിച്ച് തീക്കൊളുത്തിക്കൊന്നു… മധ്യ​പ്രദേശിലെ രത്‍ലാം ജില്ലയിലാണ് സംഭവം… നിർമല എന്നാണ് മരിച്ചയാളുടെ പേര്. നിർമലയുടെ ഭർത്താവ് പ്രകാശ് ആറുമാസം മുമ്പ് ആത്മഹ്യ ചെയ്തിരുന്നു. പ്രകാശ് ആത്മഹത്യ ചെയ്യാൻകാരണം നിർമലയാണെന്ന് അയാളുടെ മൂത്ത സഹോദരൻ സുരേഷ് നിരന്തരം ആക്ഷേപിക്കുമായിരുന്നു.
ഭർത്താവിന്റെ മരണശേഷവും രണ്ടുമക്കളുമായി ഭർതൃവീട്ടിൽ തന്നെയാണ് നിർമല കഴിഞ്ഞത്. ശനിയാഴ്ച സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വഴക്കു തുടങ്ങിയ സുരേഷ്, നിർമലയെ മർദിക്കുകയും വീടിന് പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. തുടർന്ന് ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി. നിർമല സംഭവസ്ഥലത്തുവെന്നു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ഇക്കാര്യം നിർമലയുടെ വീട്ടുകാരെ സുരേഷ് വിളിച്ചറിയിക്കുകയും ചെയ്തു. നിങ്ങളുടെ സഹോദരിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു എന്നായിരുന്നു നിർമലയുടെ സഹോദരനോട് ഫോണിൽ വിളിച്ചു പറഞ്ഞത്.
ഭർതൃവീട്ടുകാർ നിർമലയെ കൊല്ലുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരൻ പൊലീസിനോട് പറഞ്ഞു. ​​ഫോൺ വിളിവന്നപ്പോൾ സഹോദരിയെ വീട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചിരുന്നതായും നിർമലയുടെ സഹോദരൻ പറഞ്ഞു. സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read More:- നായ നിർത്താതെ കുരച്ചതിന് ഉടമസ്ഥയായ സ്ത്രീയെ കൊലപ്പെടുത്തി യുവാവ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...