നായ നിർത്താതെ കുരച്ചതിന് ഉടമസ്ഥയായ സ്ത്രീയെ കൊലപ്പെടുത്തി യുവാവ്

ഇൻഡോർ: വളർത്തുനായ നിർത്താതെ കുരച്ചതിനെ തുടർന്നുണ്ടായ വാക് തർക്കത്തിൽ യുവാവ് 65കാരിയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് സംഭവം. സ്ത്രീയു​ടെ വളർത്തുനായ ഇയാളെ നോക്കി നിർത്താതെ കുരക്കുകയായിരുന്നു.
നായയുള്ളതിനാൽ ഇയാൾക്ക് റോഡ് മുറിച്ചു കടക്കാനും സാധിച്ചിരുന്നില്ല. തുടർന്ന് ഇയാൾ ഉച്ചത്തിൽ ബഹളം വെച്ചു. ബഹളം കേട്ട് നായയുടെ ഉടമസ്ഥയായ സ്ത്രീ വീടിന് പുറത്തേക്ക് വന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യുവാവ് സ്ത്രീയുടെ വയറ്റിൽ ആഞ്ഞുചവിട്ടി. ചവിട്ടേറ്റ അവർ റോഡിലേക്ക് മറിഞ്ഞുവീണു. ബഹളം കേട്ട് എത്തിയവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read More:- ഹിന്ദു ക്ഷേത്രത്തിന്‍റെ ചുവരുകള്‍ വികൃതമാക്കി ഖലിസ്ഥാന്‍ വാദികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...