‘മുസ്‌ലിം സംവരണം നഷ്ടപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം’: ജിഫ്‌രി തങ്ങള്‍

കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തിന് നല്‍കുന്ന സംവരണത്തിന്റെ മറവില്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സംവരണം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.

ഭിന്നശേഷി ക്കാര്‍ക്കും മറ്റു അര്‍ഹരായ എല്ലാ വിഭാഗങ്ങള്‍ക്കും സംവരണാനുകൂല്യം നല്‍കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ ഇന്നും സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ രംഗത്തും വേണ്ട വിധം പ്രാതിനിധ്യമില്ലാത്ത മുസ്ലിം സമുദായത്തിന്റെ അവകാശങ്ങളെ ഹനിച്ചു കൊണ്ടാവരുത് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. അര്‍ഹരായ എല്ലാ ജനവിഭാഗങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ ആനുപാതികമായി നല്‍കാനാണ് ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്നും ജിഫ്‌രി തങ്ങള്‍ കൂട്ടിചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....

ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ്; ദേശീയ പതാകയിൽ ചവിട്ടി

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബം​ഗ്ലാദേശിലെ വിദ്യാർത്ഥികൾ. ബംഗ്ലാദേശിലെ വിവിധ...

ബിജെപിയിൽ അം​ഗത്വമെടുത്ത് സിപിഎം നേതാവ്; പാർട്ടി വിട്ടത് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

ആലപ്പുഴ : സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സിപിഎം ആലപ്പുഴ എരിയ...