ട്രോളി വിവാദം തള്ളി സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ്

പാലക്കാട്: കോൺഗ്രസ് നേതാക്കൾ കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിക്കുന്ന ട്രോളി വിവാദം തള്ളി സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടി ഇടരുത്. തെരഞ്ഞെടുപ്പിൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ആ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് വിജയിച്ചു വരാനാണ് പാർട്ടി പ്രവർത്തകർ ശ്രമിക്കേണ്ടതെന്നും സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത്. മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ജില്ലാ സെക്രട്ടറി കേസിന് പോകുമെന്ന് കരുതുന്നില്ല എന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു. പാർക്കുന്നത്തെ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മുൻ എംഎംഎൽഎ എം നാരായണന്റെ ചരമ വാർഷിക അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

ട്രോളി വിവാദം അനാവശ്യമാണ്. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണം. പാലക്കാട് രാഷ്ട്രീയം ചർച്ച ചെയ്താൽ കോൺഗ്രസും ബിജെപിയും തോൽക്കും. ട്രോളി വിവാദം കഴിഞ്ഞു, ജനകീയ വിഷയങ്ങളിലേക്ക് ചർച്ച മാറണം. കോൺഗ്രസിന്റെ ട്രാപ്പിൽ തല വെച്ചു കൊടുക്കരുത്. സഖാക്കൾ വരും ദിവസങ്ങളിൽ ഇക്കാര്യം ഓർമ്മിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

എല്ലാവരുടേയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോഴെന്ന് എംവി ​ഗോവിന്ദൻ രാവിലെ പ്രതികരിച്ചിരുന്നു . രാഹുൽ കയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലേയെന്ന് എംവി ​ഗോവിന്ദൻ ചോദിച്ചു. കോൺഗ്രസ് നേതാക്കളുടെ മുറികളിൽ കള്ളപ്പണത്തിന്റെ പേരിൽ പൊലീസ് നടത്തിയ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേർന്നതാണ്. പരിശോധന എൽഡിഎഫിന് ​ഗുണം ചെയ്യും. കോൺ​ഗ്രസിന്റെ ശുക്രദശ പോയില്ലേയെന്ന് ​ഗോവിന്ദൻ പറഞ്ഞു.

ശരിയായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇതേത്തുടർന്ന് കോൺ​ഗ്രസിന് നിരന്തരം കളവു പറയേണ്ട സാഹചര്യമാണ്. കളവ് ആവർത്തിക്കുകയല്ലാതെ വേറെ വഴിയില്ല. മന്ത്രി എം ബി രാജേഷ് എസ്പിയെ വിളിച്ചെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, മന്ത്രിക്ക് എസ്പിയെ വിളിക്കാം. മന്ത്രിയല്ലേ?. അതൊക്കെ ഭരണസംവിധാനത്തിന്റെ ഭാ​ഗമല്ലേ?. പെരുമാറ്റച്ചട്ടം ഉണ്ടെന്നു കരുതി മന്ത്രിക്ക് എസ്പിയെ വിളിക്കാൻ പാടില്ലെന്ന് ആരാണ് പറഞ്ഞതെന്നും എം വി ​ഗോവിന്ദൻ ചോദിച്ചിരുന്നു.-n-n-krishnadas

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...

എമ്പുരാന്റെ പുതിയ അപ്ഡേറ്റ്

പ്രേക്ഷകർ കാത്തിരിക്കുന്ന എമ്പുരാൻ വൻ ക്യാൻവാസിലാണ് ചിത്രീകരിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ...