‘നമുക്കു കോടതിയിൽ കാണാം’; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു .

പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെയും നിരവധി കൗതുകങ്ങളോടെയും ഒരുക്കുന്ന കുടുംബ ചിത്രമാണ് ‘നമുക്കു കോടതിയിൽ കാണാം’. ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഫെബ്രുവരി പതിനാറ് ഞായറാഴ്ച്ച പ്രകാശനം ചെയ്തു. ഹസീബ് ഫിലിംസ്, ആൻ്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രം സംജിത് ചന്ദ്രസേനനാണ്.

നമുക്കു കോടതിയിൽ കാണാം

ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബർ ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിച്ചിരിക്കുന്നു. ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായിക. ജോണി ആൻ്റണി, നിരഞ്ജ് മണിയൻപിള്ള രാജു, ജാഫർ ഇടുക്കി, സിജോയ് വറുഗീസ്, സരയൂ, രശ്മി ബോബൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.

നിഥിൻ രൺജി പണിക്കർ – അഭിനയ രംഗത്ത്.

സംവിധായകൻ നിഥിൻ രൺജി പണിക്കർ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെത്തുന്നു. വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പി സി ജോർജ്ജ് കുടുങ്ങുമോ? മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാനൽ ചർച്ചയ്ക്കിടെ വിദ്വെഷ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവ് പി...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. കോൺ​ഗ്രസ് പട്ടികയിൽ ഈ നേതാക്കൾ.

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി...

ചികിത്സ ഫലം കണ്ടില്ല: മസ്തകത്തിൽ മുറിവേറ്റ ആന ചരിഞ്ഞു.

അതിരപ്പള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തിൽ ചികിത്സയിയിലായിരുന്നു...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നീട്ടി വെക്കാൻ ശ്രമം: കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ശ്രമം നടക്കുകയാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ കൂടെ അറിഞ്ഞുകൊണ്ടാണ്...