നവകേരള സദസ്സ്​​ നാളെ പത്തനംതിട്ടയിൽ

തി​രു​വ​ല്ല: ന​വ​കേ​ര​ള സ​ദ​സി​നായി തി​രു​വ​ല്ല അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ൽ. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്​ തി​രു​വ​ല്ല നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ്​ എ​സ്.​സി.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ​ദ​സ്സും ഇ​വി​ടെ​യാ​ണ്.

കാ​ൽ​ല​ക്ഷം പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന പ​ന്ത​ൽ ത​യാ​റാ​യി. മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​യി പ്ര​ധാ​ന വേ​ദി​യും ഒ​രു​ങ്ങി. ട്ര​യ​ൽ റ​ൺ പൊ​ലീ​സി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്​ നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങും. പ്ര​ധാ​ന വേ​ദി​ക്ക​രി​കി​ലാ​യി 20 കൗ​ണ്ട​റു​ക​ൾ തു​റ​ക്കും.

ര​ണ്ട്​ കൗ​ണ്ട​റു​ക​ൾ സ്ത്രീ​ക​ൾ​ക്കും ര​ണ്ട്​ കൗ​ണ്ട​റു​ക​ൾ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ര​ണ്ടെ​ണ്ണം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വേ​ണ്ടി​യു​ള്ള​താ​ണ്.14 കൗ​ണ്ട​റു​ക​ളി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നും നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കാം.

ഉ​ച്ച​ക്ക്​ 2.30 ന് ​ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും എ​ത്തു​ന്ന​തി​ന് അ​ര മ​ണി​ക്കൂ​ർ മു​മ്പു​വ​രെ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​രും. മ​ന്ത്രി​മാ​രും മു​ഖ്യ​മ​ന്ത്രി​യും സം​സാ​രി​ക്കു​മ്പോ​ൾ നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തി​വ​ക്കും. നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ 192 വാ​ർ​ഡു​ക​ളി​ൽ നി​ന്ന്​ ആ​ളു​ക​ൾ സ​ദ​സ്സി​ലേ​ക്ക് എ​ത്തി​ച്ചേ​രും. ഇ​തി​നാ​വ​ശ്യ​മാ​യ വാ​ഹ​ന ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി.

വാ​ർ​ഡു​ത​ല സം​ഘാ​ട​ക സ​മി​തി​ക​ളും പ​ഞ്ചാ​യ​ത്തു​ത​ല സം​ഘാ​ട​ക സ​മി​തി യോ​ഗ​ങ്ങ​ളും അ​വ​സാ​ന​വ​ട്ട ത​യാ​റെ​ടു​പ്പി​ലാ​ണ്. വാ​ർ​ഡു​ക​ളി​ലാ​കെ 1152 വീ​ട്ടു​മു​റ്റ സ​ദ​സ്സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച എ​സ്.​സി.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന അ​സം​ബ്ലി ത​ല​സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ മാ​ത്യു ടി. ​തോ​മ​സ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​യി. ക​ൺ​വീ​ന​റും സ​ബ് ക​ല​ക്ട​റു​മാ​യ സ​ഫ്ന ന​സ​റു​ദീ​ൻ അ​വ​സാ​ന ഒ​രു​ക്ക​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...