നവ കേരള സദസിൽ പരാതി നൽകി; പോയത് ലൈഫ് മിഷനിലേക്കും സൈനിക ക്ഷേമ വകുപ്പിലേക്കും

തിരുവനന്തപുരം: കേരള പൊലീസിൽ പിഎസ്‌സി നിയമനം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് സിവിൽ പൊലിസ് റാങ്ക് പട്ടികയിലുള്ളവർ നവകേരള സദസ്സിന് നൽകിയ പരാതി ലൈഫ് മിഷനും തൊഴിൽ വകുപ്പിനും, സൈനിക ക്ഷേമ വകുപ്പിനും ആണ് കൈമാറിയിരിക്കുന്നത്. പരാതിയുടെ പുരോഗതി അറിയാൻ ഉദ്യോഗാർത്ഥി വിളിച്ചപ്പോൾ പരാതി കിട്ടിയ വിവരം പോലും ഈ വകുപ്പുകള്‍ക്കില്ല. ഏഴ് ബറ്റാലയിനുകളിലേക്കുള്ള പൊലിസ് നിയമന പട്ടികക്കുള്ള കാലാവധി തീരാൻ ഇനി മൂന്നു മാസം മാത്രമാണ് ബാക്കിയുള്ളത്.

ഒഴിവുകൾ വേഗത്തിൽ റിപ്പോർട്ട് ചെയ്ത് പട്ടികയിൽ ബാക്കിയുള്ളവർക്ക് കൂടി നിയമനം നൽകണം എന്നാവശ്യപ്പെട്ടാണ് സിവിൽ പൊലിസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷൻ കാസർകോട് മുതൽ നവകേരള സദസ്സിൽ പരാതികള്‍ നൽകിയത്. തിരുവനന്തപുരത്തെ വിവിധ സദസ്സുകളിൽ പരാതി നൽകിയവർക്ക് ലഭിച്ച മറുപടിയാണ് ഉദ്യോഗാർത്ഥികളെ ഞെട്ടിച്ചത്. പൊതുഭരണവകുപ്പിനോ- ആഭ്യന്തരവകുപ്പിനോ ആണ് ഉദ്യോഗാർത്ഥികളുടെ പരാതികള്‍ കൈമാറി നടപടി സ്വീകരിക്കേണ്ടത്. എന്നാൽ പരാതികള്‍ നൽകിയത് സൈനിക ക്ഷേമ വകുപ്പിനും തൊഴിൽ വകുപ്പിനും പിന്നെ ലൈഫ് മിഷനുമായിരുന്നു.

സന്ദേശം ലഭിച്ച ഉദ്യോഗാർത്ഥികള്‍ ലേബർ ഓഫീസിലേക്ക് വിളിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി. കൊട്ടാരക്കരയില്‍ ഡോ വന്ദനാ ദാസിന്റെ കൊലപാകത്തിന് ശേഷം ആശുപത്രികളിൽ എയ്‌ഡ് പോസ്റ്റ് തുടങ്ങാൻ പുതിയ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ചൂണ്ടികാട്ടി നൽകിയ പരാതികള്‍ ആരോഗ്യ വകുപ്പിലേക്കാണ് പോയത്. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ സഹായം ആവശ്യപ്പെട്ട് നൽകിയ പരാതികള്‍ കൈമാറിയത് കണ്ണൂർ നഗരസഭയിലേക്കായിരുന്നു.#police

Read more- മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവി​ന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...