തിരുവനന്തപുരം: മാധ്യമ രംഗത്തും പരസ്യ ഏജൻസികളിലും പ്രവർത്തിക്കുന്ന അഡ്വെർടൈസിങ്, മീഡിയ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ അഡ്വെർടൈസിങ് ക്ലബ് ട്രിവാൻഡ്രം രൂപീകൃതമായി. ക്ലബ്ബിൻ്റെ ദൗത്യം അംഗങ്ങളുടെ തൊഴിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നോലഡ്ജ് സെമിനാറുകളും ഇവൻ്റുകളും സംഘടിപ്പിച്ച് അതുവഴി പ്രദേശത്തെ പരസ്യ വ്യവസായത്തിന്റെ നിലവാരം ഉയർത്തുക എന്നതാണ്. പരസ്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും, അംഗങ്ങൾക്ക് മേഖലയിലെ പുതിയ പ്രവണതകൾ പരിചയപ്പെടുത്താനും ക്ലബ് ലക്ഷ്യമിടുന്നു.
ക്ലബ്ബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നൂറോളം വരുന്ന പ്രൊഫഷണലുകളുടെ ആദ്യ ജനറൽ ബോഡി യോഗം തിരുവനന്തപുരത്ത് ഡിസംബർ രണ്ടാം തീയതി നടന്നു. അതിനോടൊപ്പം ക്ലബ്ബിന്റെ ഭാരവാഹികളെയും തിരഞ്ഞെടുക്കുകയുണ്ടായി. പ്രസിഡന്റായി ലാജ് സലാമിനേയും (പ്ലെയിൻസ്പീക്), സെക്രട്ടറിയായി വിഷ്ണു വിജയിനെയും (മാതൃഭൂമി), ട്രഷററായി മണികണ്ഠനെയും (മംഗളം) തിരഞ്ഞടുത്തു. ഒപ്പം വൈസ് പ്രസിഡന്റായി ബി സുനിലിനെയും (കൈരളി ടീവി), ജോയിന്റ് സെക്രട്ടറിയായി തോമസ് ജോർജിനെയും (സ്റ്റാർക്ക്) തിരഞ്ഞെടുത്തു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായി കൃഷ്ണനുണ്ണി (ദി ഹിന്ദു), കൃഷ്ണകുമാർ (മലയാള മനോരമ), സന്തോഷ് കുമാർ (മാതൃഭൂമി ടീവി), പ്രദീപ് പ്രഭാകർ (ന്യൂസ് മലയാളം), ഗീത ജി നായർ (ഹ്യൂസ് അഡ്വെർടൈസിങ്), തൻസീർ (ആഡ് വേൾഡ്), പ്രതീഷ് (ക്ലബ് എഫ് എം) എന്നിവരെ തിരഞ്ഞടുത്തു. ഇതിനോടൊപ്പം സീനിയർ അഡ്വെർടൈസിങ്, മീഡിയ പ്രൊഫഷണലുകളായ കോശി എബ്രഹാം (മലയാള മനോരമ), കെ കെ ജോഷി (ദി ഹിന്ദു), രഘു നാഥ് (മീഡിയ മേറ്റ്), റോയ് മാത്യു (സ്റ്റാർക്ക്), ദീപു എസ് (ഏഷ്യാനെറ്റ്) എന്നിവരെ ചേർത്ത് അഡ്വൈസറി ബോർഡും രൂപികരിച്ചു.