ഡോ. വി നാരായണൻ ISROയുടെ പുതിയ ചെയർമാനാകും. നിലവിലുള്ള ചെയർമാൻ ഡോ. എസ് സോമനാഥ് വിരമിക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹത്തെ നിയമിച്ചത്. നാഗർകോവിൽ സ്വദേശിയായ അദ്ദേഹം നിലവിൽ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ ആണ്.
ജനുവരി 14ന് ആണ് അദ്ദേഹം ചെയർമാനായി ചുമതലയേൽക്കുക. ബഹിരാകാശ വകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മീഷൻ ചെയർമാൻ എന്നീ ചുമതലകൾ കൂടെ നൽകിയിട്ടുണ്ട്. രണ്ടു വർഷത്തേക്കാണ് നിയമനം. നിലവിലെ ഐ എസ് ആർ ഓ പദ്ധതികളിൽ റോക്കറ്റ് പ്രൊപൽഷനിൽ വിദഗ്ദ്ധൻ ആണ് അദ്ദേഹം. GSLV മാർക്ക് 3യുടെ C25 ക്രയോജനിക് പ്രൊജക്റ്റ് ഡയറക്ടർ ആയിരുന്നു. IIT ഖരഗ്പുരിലെ പൂർവ വിദ്യാർത്ഥിയാണ്. 1984ൽ ഐ എസ് ആർ ഓ യിൽ ചേർന്ന അദ്ദേഹം നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.