പ്രസവത്തെ തുടർന്ന് നവജാത ശിശുവും അമ്മയും മരിച്ചു. ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം.

പ്രസവത്തെ തുടർന്ന് നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ കാസറഗോഡ് പദ്മ ആശുപത്രിക്കെതിരെ യുവതിയുടെ കുടുംബം പരാതി നൽകി. ചേറ്റുകുണ്ട് സ്വദേശിനിയായ ദീപയും കുഞ്ഞുമാണ് മരിച്ചത്. ഗർഭിണി ആയപ്പോൾ മുതൽ കാസറഗോഡ് പദ്മ ആശുപത്രിയിലാണ് യുവതി ചികിത്സയും മറ്റു പരിശോധകനകളും നടത്തി വന്നിരുന്നത്.

ചികിത്സക്കിടെ യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുവാനും ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നു. പ്രസവത്തിലെ അപകട സാധ്യതകളെ പറ്റി ഡോക്ടർ വ്യക്തത വരുത്തിയിരുന്നില്ലെന്നും കുഞ്ഞു മരിച്ചു എന്ന വിവരം മറച്ചു വെച്ചു എന്നുമാണ് കുടുമ്ബത്തിന്റെ ആരോപണങ്ങൾ. തുടർന്ന് ആരോഗ്യ മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകി. യുവതിയുടെ മരണം മറ്റു ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നാണ് ആശുപത്രി അധികൃതരുടെ പക്ഷം. ഇരുവരുടെയും മരണത്തിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

തുഹിൻ കാന്ത സെബി ചെയർമാനായി ചുമതലയേറ്റു.

തുഹിൻ കാന്ത പാണ്ഡെയെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ...

പുതിയ കെ പി സി സി അധ്യക്ഷൻ വേണം, സംഘടനാ സംവിധാനം മോശം: കേരള നേതാക്കൾ ദീപ ദാസ് മുൻഷിയെ കണ്ടു

കേരളത്തിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം മോശമാണെന്നും ഒരു അഴിച്ചുപണി നടന്നില്ലെങ്കിൽ വരാനിരിക്കുന്ന...

ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ 3 മൃതദേഹങ്ങൾ കണ്ടെത്തി

കോട്ടയം ഏറ്റുമാനൂർ പറോലിക്കലിൽ റെയിൽവേ ട്രാക്കിൽ 3 മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന്...

കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികളെ സംരക്ഷിക്കണം: പോലീസിനോട് ഹൈക്കോടതി.

കേരളത്തിൽ അഭയം തേടി ജാർഖണ്ഡിൽ നിന്നുമെത്തിയ നവദമ്പതികളെ സംരക്ഷിക്കണമെന്ന് പോലീസിന് ഹൈക്കോടതിയുടെ...