വണ്ടിപ്പെരിയാർ കേസിലെ പ്രതി മൊഴിമാറ്റാൻ നിർബന്ധിച്ചതായി കുട്ടിയുടെ സഹോദരൻ; പൊലീസിന് ഒരിക്കലും തെളിവ് കിട്ടില്ലെന്ന് പറ‌‌ഞ്ഞു

ഇടുക്കി: ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അ‌ർജുൻ കുട്ടിയുടെ സഹോദരനെ മൊഴിമാറ്റിപ്പറയാൻ നി‌ർബന്ധിച്ചതായി വെളിപ്പെടുത്തൽ. ഒരു മാദ്ധ്യമത്തോടായിരുന്നു സഹോദരന്റെ വെളിപ്പെടുത്തൽ.പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിളിച്ചപ്പോൾ അർജുൻ ഭയപ്പെട്ടിരുന്നു. പൊലീസ് എത്ര ശ്രമിച്ചാലും തെളിവൊന്നും കിട്ടില്ലെന്ന് പ്രതി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെന്നും സഹോദരൻ പറഞ്ഞു. ‘സംഭവദിവസം രണ്ടര കഴി‌ഞ്ഞപ്പോൾ ഓൺലൈൻ ക്ളാസ് തുടങ്ങിയിരുന്നു. ആ സമയത്താണ് അശോക് മുടിവെട്ടാനായി വന്നത്. അപ്പോൾ സഹോദരി ടിവി പരിപാടി കാണുകയായിരുന്നു. ഞാൻ വെള്ളവും ചീർപ്പും കത്രികയും മറ്റുമായി പുറത്തേയ്ക്ക് പോയി. സുജിനും അർജുനും ഞങ്ങളുടെ കൂടെ വന്നു. പിന്നീട് സുജിനെ പാഷൻ ഫ്രൂട്ട് പറിക്കുന്നതിനായി അർജുൻ പറഞ്ഞുവിട്ടു.സുജിൻ തിരിച്ചുവന്നപ്പോൾ പാഷൻ ഫ്രൂട്ടുമായി അർജുൻ അകത്തേയ്ക്ക് പോയി. പിന്നീട് ശബ്ദമൊന്നും കേട്ടില്ല. ക്ളാസ് മൂന്നരയോടെയാണ് തീർന്നത്. ആ സമയം മുടിയും വെട്ടി കഴിയാറായിരുന്നു. ഏറെ നേരത്തേയ്ക്ക് കാണാതായിരുന്ന അർജുൻ അപ്പോഴാണ് തിരികെ വന്നത്. ഓൺലൈൻ ക്ളാസ് കഴിയുന്നതുവരെ നാലുപേരും ഒരുമിച്ചായിരുന്നെന്ന് പറയാൻ അർജുൻ നിർബന്ധിച്ചു. പാഷൻ ഫ്രൂട്ടിന്റെ കാര്യം പൊലീസിനോട് പറയരുതെന്നും ആവശ്യപ്പെട്ടു.ഒരു തെളിവുമില്ലെന്ന് അർജുൻ മറ്റൊരാളോട് പറയുന്നത് കേട്ടിരുന്നു. സഹോദരിയുടെ ശരീരത്തിലെ നഖത്തിന്റെ കാര്യം എന്നോട് ചോദിച്ചു. കുഞ്ഞിന്റ ശരീരത്തിൽ നിന്ന് മുടി കിട്ടിയെന്ന് പറഞ്ഞപ്പോൾ തന്റെ കൈയിൽ നഖമുണ്ടെന്ന് പറഞ്ഞ് അർജുൻ കൈ കാണിച്ചു. നഖം മുറിച്ചുകൊടുക്കാനും മുടിവെട്ടിക്കൊടുക്കാനും പറഞ്ഞപ്പോൾ അർജുൻ വിറയ്ക്കുകയായിരുന്നു. സൈഡിൽ വിരൽ കടിച്ച് നിൽക്കുകയായിരുന്നു’- സഹോദരൻ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...