സപ്ലൈകോയിൽ കെ റൈസും, സബ്സിഡി സാധനങ്ങളും എത്തിയില്ല; ഉദ്ഘാടനത്തിന് ശേഷം എത്തിക്കുമെന്ന് അധികൃതർ

തിരുവനന്തപുരം: കെ റൈസ് ഉദ്ഘാടനം നടക്കാനിരിക്കെ അരി ഇതുവരെ സപ്ലൈകോയിൽ എത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ. 13 ഇന സബ്സിഡി സാധനങ്ങളും ഔട്ട്‌ലെറ്റുകളിൽ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.സപ്ലൈകോയുടെ സംസ്ഥാന സർക്കാരിന്റെ ശബരി അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പന്ത്രണ്ടുമണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്. മന്ത്രി ജി ആർ അനിൽ അദ്ധ്യക്ഷത വഹിക്കും.

ഉദ്ഘാടനത്തിന് ശേഷം അരി എത്തിക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് അഞ്ച് കിലോഗ്രാം അരി ലഭിക്കും. തിരുവനന്തപുരം മേഖലയിൽ ജയ അരിയും, കോട്ടയം എറണാകുളം മേഖലകളിൽ മട്ട അരിയും, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാണ് വിതരണം ചെയ്യുക.#krice

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അനാവശ്യമായി മരുന്ന് കഴിക്കണ്ട.. അമിത ചെലവില്ല.. രോഗം മാറ്റാം പ്രകൃതി ചികിത്സയിലൂടെ

Sub Editor: Lakshmi Renuka സ്വയം ചികിൽസിക്കാനും രോഗത്തെ പ്രതിരോധിക്കാനുമുള്ള കഴിവ് മനുഷ്യ...

അര്‍ജുന്‍റെ ലോറി കണ്ടെത്തി

ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള...

വേണാടിന് കൂടുതല്‍ കോച്ച് അനുവദിക്കണം; റെയില്‍വേക്ക് കത്ത് നല്‍കി

തിരുവനന്തപുരം: യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തില്‍ ഹ്രസ്വദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന...

സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ; തടസ ഹർജിമായി സംസ്ഥാന സർക്കാർ

കൊച്ചി: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തടസ ഹർജി ഫയൽ...