എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളിൽ എൻ ഐ എ യുടെ വ്യാപക റെയ്‌ഡ്‌

സംസ്ഥാനത്ത് പലയിടത്തും എസ് ഡി പി ഐ പ്രവർത്തരുടെ വീടുകളിൽ എൻ ഐ എ യുടെ റെയ്‌ഡ്‌. മലപ്പുറം മഞ്ചേരിയിൽ അഞ്ചിടങ്ങളിൽ റെയ്‌ഡ്‌ നടന്നു. റെയ്‌ഡിന്‌ പിന്നാലെ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ് ഡി പി ഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 3 മണിയോടെ ആയിരുന്നു റെയ്‌ഡ്‌ നടന്നത്.

എൻ ഐ എ

കൊച്ചി എന്‍ ഐ എ യൂണിറ്റാണ് റെയ്ഡ് നടത്തിയത്. സാധാരണ പ്രവര്‍ത്തകരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഭാരവാഹിത്വം വഹിക്കുന്നവരെയല്ല കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട കാര്യത്തിന് കസ്റ്റഡിയില്‍ എടുക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...