സമ്മതമില്ലാതെ തന്റെയും ഭാര്യയുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് അപമാനിക്കുന്നെന്ന് ആരോപിച്ച് നടൻ നിർമ്മൽ പാലാഴി രംഗത്ത്. ഒരു ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചാണ് നിർമ്മൽ പാലാഴി രംഗത്തെത്തിയത്. ‘ഫാൻസൊന്നും ഇല്ലാത്ത എനിക്ക് ലൈക്ക് കിട്ടില്ല എന്നറിയാം, എന്നാലും’ എന്നു തുടങ്ങുന്ന പോസ്റ്റിനെതിരെയാണ് താരം പ്രതികരിച്ചത്. ‘ഇന്നേ വരെ ലൈക്ക് തരുമോ എന്നും ചോദിച്ചു ഇരന്നിട്ടില്ല. എന്റെ സമ്മതം ഇല്ലാതെ എന്റെയും ഭാര്യയുടെയും ഫോട്ടോ വച്ച് ഇങ്ങനെ അപമാനിക്കുന്ന ഇങ്ങനെ ഉള്ള മഞ്ഞ പത്രങ്ങളെ അടച്ചു പൂട്ടാൻ എന്നെ ഇഷ്ട്ടം ഉള്ളവർ കൂടെ നിൽക്കണം എന്ന് അഭ്യർത്ഥിക്കുന്നു. എല്ലാരും ഒന്ന് ഈ പേജ് റിപ്പോർട്ട് അടിക്കുമോ’- നിർമ്മൽ പാലാഴി ഫേസ്ബുക്കിൽ കുറിച്ചു.
നിർമ്മൽ പാലാഴിയുടെ പോസ്റ്റിന്റെ പൂർണരൂപം
ഞാൻ എന്റെ പേജിൽ പല പോസ്റ്റുകളും ചെയ്യാറുണ്ട്. എന്റെ പ്രോഗ്രാം, സിനിമ,എനിക്ക് അടുത്ത ബന്ധം ഉള്ളവരുടെ പോസ്റ്ററുകൾ, എനിക്ക് നേരിട്ട് അറിയാവുന്ന സുഖം ഇല്ലാത്ത ആളുകൾക്ക് സഹായ അഭ്യർത്ഥന… എന്നെ അറിയുന്ന മനസ്സിലാക്കുന്ന ആളുകൾ സപ്പോർട് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്ത് വരുന്നുണ്ട്.
ഇന്നേ വരെ ലൈക്ക് തരുമോ എന്നും ചോദിച്ചു ഇരന്നിട്ടില്ല എന്റെ സമ്മതം ഇല്ലാതെ എന്റെയും ഭാര്യയുടെയും ഫോട്ടോ വച്ച് ഇങ്ങനെ അപമാനിക്കുന്ന ഇങ്ങനെ ഉള്ള മഞ്ഞ പത്രങ്ങളെ അടച്ചു പൂട്ടാൻ എന്നെ ഇഷ്ട്ടം ഉള്ളവർ കൂടെ നിൽക്കണം എന്ന് അഭ്യർത്ഥിക്കുന്നു. എല്ലാരും ഒന്ന് ഈ പേജ് റിപ്പോർട്ട് അടിക്കുമോ.