നന്ദിപ്രമേയ ചർച്ച ഇന്ന്; ഗവർണർക്കെതിരെ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും

തിരുവനന്തപുരം നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും. നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ സർക്കാറിനെ ഗവർണർ ഞെട്ടിച്ചിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കേണ്ട നയപ്രഖ്യാപന പ്രഖ്യാപന പ്രസം​ഗം ഒരു മിനുട്ടും 17 സെക്കൻഡിലും ഒതുക്കിയായിരുന്നു ഗവർണറുടെ നടപടി.
​ഗവർണർ-സർക്കാർ പോര് നടക്കുന്നതിനിടെയായിരുന്നു ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗം വെട്ടിച്ചുരുക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭ ഇന്നു മുതൽ 3 ദിവസമാണ് സമ്മേളിക്കുക. ഇന്നു മുതൽ ബുധൻ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച. ​ഗവർണറുടെ നടപടിയ്ക്കെതിരെ ഭരണ-പ്രതിപക്ഷം രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്.
നന്ദിപ്രമേയ ചർച്ചയ്ക്കു ശേഷമുള്ള 2 ദിവസങ്ങൾ നിയമ നിർമാണത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.

Read More:- ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന് പ്രതിപക്ഷ നേതാവ്...

നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഏറെ...

മുരളീധരൻ ഇന്ന് പാലക്കാട്‌ എത്തും

പാലക്കാട്: കെ മുരളീധരൻ ഇന്ന് പാലക്കാട്‌ പ്രചാരണത്തിന് എത്തും. വൈകിട്ട് അഞ്ച്...

ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ

കൽപ്പറ്റ: ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക...