രവി പിള്ളയ്ക്ക് സ്നേഹാദരം. “രവിപ്രഭ” ഫെബ്രുവരി അഞ്ചിന്.

ബഹ്‌റൈന്‍ രാജാവ് പരമോന്നത സിവിലിയന്‍ ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നല്‍കി ആദരിച്ച പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. ബി. രവി പിള്ളയ്ക്ക് കേരളത്തിന്റെ സ്‌നേഹാദരം. 2025 ഫെബ്രു. അഞ്ചിനാണ് “രവിപ്രഭ” സ്നേഹ സംഗമം പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന പരിപാടി വൈകിട്ട് നാലിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവൻ ഗവർണർ ശ്രീ. പി.എസ്.ശ്രീധരൻ പിള്ള മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി.സതീശൻ, മന്ത്രിമാർ, മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖർ എന്നിവരും പങ്കെടുക്കും. നോര്‍ക്ക റൂട്ട്സിന്റെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രവി പിള്ള

പരിപാടിക്ക് മുന്നോടിയായി നോര്‍ക്ക റൂട്ട്സില്‍ ചേര്‍ന്ന വിവിധ പ്രവാസിസംഘടനകളുടെ യോഗത്തില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലോകത്തെമ്പാടുമുളള പ്രവാസി കേരളീയര്‍ക്കുളള ആദരം കൂടിയാണ് ബഹുമതിയെന്നും ഇത് കേരളത്തിനും അഭിമാനകരമാണെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പരിപാടി വിജയകരമാക്കുന്നതിന് എല്ലാ പിന്തുണയും പ്രവാസി സംഘടനാപ്രതിനിധികള്‍ വാഗ്ദാനം ചെയ്തു. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി, ജനറല്‍ മാനേജര്‍ രശ്മി റ്റി, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ ചടങ്ങിലാണ് ഭരണാധികാരിയായ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് രവി പിള്ളയ്ക്ക് ബഹുമതി സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചട്ടവിരുദ്ധ നിയമനം: എം ആർ അജിത് കുമാറിനെ മാറ്റി.

സ്പോര്‍ട്സ് ക്വാട്ട നിയമന നീക്കത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പൊലീസിലെ കായിക ചുമതലയിൽ...

കാൻസർ സേഫ് കേരള പദ്ധതിയുടെ; സൗജന്യ രോഗനിർണയ മെഗാ ക്യാമ്പുകൾക്ക് തുടക്കമാകുന്നു.

നിംസ് മെഡിസിറ്റി, സ്വസ്തി ഫൗണ്ടേഷൻ, സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ, ആർമി, കോസ്റ്റ്...

സൈനിക ഫ്ലാറ്റ് പൊളിക്കാൻ അനുമതി. കമ്മിറ്റി രൂപീകരിക്കും

കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ...

ബഡ്ജറ്റിൽ കേരളത്തിന് ലഭിച്ചത് ഏറ്റവും മുന്തിയ പരിഗണന: കെ.സുരേന്ദ്രൻ

നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും...