ഒമാനിലെ ഈ വർഷത്തെ ഹജ്ജിനുള്ള​ സേവന ഫീസ് പ്രഖ്യാപിച്ചു

മസ്​കറ്റ് : ഈ വർഷത്തെ ഹജ്ജിനുള്ള​ സേവന ഫീസ്​ എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മദീനയിലേക്ക്​ വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ്​ അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക്​ 6,078.33 സൗദി റിയാലും ആണെന്ന് മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ അറിയിപ്പിൽ അറിയിച്ചു.

മദീനയിലേക്കോ മക്കയിലേക്കോ റോഡ്​ മാർഗ്ഗമുള്ള യാത്രക്ക്​ 4,613.23 സൗദി റിയാലും ആയിരിക്കും. മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെൻറ്, ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിൻ്റ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാൻ റിയാൽ), ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാൽ) എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേ സമയം, ഈ വർഷത്തെ ഹജ്ജിനായി 34,126 അപേക്ഷകളാണ്​ ലഭിച്ചത്​​. ഹജ്ജ്​ രജിസ്​ട്രേഷൻ നടപടികൾ നവംബർ അഞ്ചിനായിരുന്നു പൂർത്തിയായത്​.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...