ഡൽഹി : ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാം നാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ടാണ് കേന്ദ്രമന്ത്രി സഭ അംഗീകരിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
അതേസമയം, കഴിഞ്ഞ ദിവസം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് അംഗീകാരം നൽകുമെന്ന് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമതി റിപ്പോർട്ട് സമർപ്പിച്ചത് മാർച്ചിലായിരുന്നു.#MODI